തീവണ്ടിയുടെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാശ്രമം; രക്ഷപ്പെടുത്തി ജീവനക്കാരന്‍; വിഡിയോ

തീവണ്ടിയ്ക്ക് മുകളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവിനെ റയില്‍വെ ജീവനക്കാരന്‍ രക്ഷപ്പെടുത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കേന്ദ്ര റയില്‍വേ മന്ത്രാലയം പുറത്തുവിട്ട ദൃശ്യങ്ങളിലാണ് ആത്മഹത്യാശ്രമവും സാഹസികമായ രക്ഷാപ്രവര്‍ത്തനവും കണ്ടത്.

ബിഹാറിലെ ധന്‍പൂര്‍ സ്റ്റേഷനില്‍ വച്ച് റയില്‍വേ ടിക്കറ്റ് ചെക്കിങ് ഉദ്യോഗസ്ഥനാണ് എന്‍ജിന് മുകളില്‍ വലിഞ്ഞുകയറിയ യുവാവിനെ കണ്ടെത്തിയത് . ഇതോടെ യാത്രക്കാരും റയില്‍വേ പൊലീസും മറ്റ് ജീവനക്കാരും നിര്‍ത്തിയിട്ട തീവണ്ടിയുടെ അടുത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ജീവനക്കാരന്‍ തന്നെ കയ്യില്‍ കിട്ടിയ തുണികൊണ്ട് ചുറ്റി ബോഗിയുടെ മുകളിലേക്ക് കയറി യുവാവിനെ താഴെയിറക്കി.

താഴെ ഇറക്കിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു യുവാവ്. പിന്നീട് ഇയാളെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. ഇന്ത്യന്‍ റയില്‍വേ ജീവനക്കാരുടെ മനുഷ്യത്വത്തിന്റെയും ജാഗ്രതയുടെയും മാതൃക എന്ന തലവാചകത്തോടെയാണ് റയില്‍വേ മന്ത്രാലയം രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്