ശരീരത്തില്‍ ചിപ്പുണ്ടെന്ന് വിചിത്രവാദം; അജിത് ഡോവലിന്റെ വീട്ടിലേക്ക് വാഹനമോടിച്ച് കയറ്റി യുവാവ്

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിലേക്ക് വാഹനം ഓടിച്ചു കയറ്റിയ അജ്ഞാതന്‍ പടിയില്‍. ഇന്ന് രാവിലെ 7.30ന് ആയിരുന്നു സംഭവം. കര്‍ണാടക സ്വദേശിയായ ശന്തനു റെഡ്ഡി ആണ് പിടിയിലായത്. സംഭവം നടക്കുമ്പോള്‍ അജിത് ഡോവല്‍ വീട്ടില്‍ ഉണ്ടായിരുന്നു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ക്ക് മാനസികവിഭ്രാന്തിയുള്ളതായി കണ്ടെത്തിയെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. കാറില്‍ ഡോവലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

ഇയാളുടെ ശരീരത്തില്‍ ആരോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും മറ്റാരോ ആണ് തന്നെ നിയന്ത്രിക്കുന്നതെന്ന വിചിത്ര വാദമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. വാടകയ്ക്കെടുത്ത കാറാണ് ഇയാള്‍ ഓടിച്ചിരുന്നതെന്നും വ്യക്തമായി.

അതീവ സുരക്ഷയുള്ള ഡോവലിന്റെ വീട്ടില്‍ നടന്ന ഈ സംഭവത്തെ ഡല്‍ഹി പൊലീസ് ഗൗരവമായാണ് കാണുന്നത്. അജിത് ഡോവല്‍ ഇസഡ് പ്ലസ് സുരക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളായതിനാല്‍ സിഐഎസ്എഫ് കനത്ത സുരക്ഷയാണ് അദ്ദേഹത്തിന്റെ വസതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Latest Stories

IND vs ENG: അവരുടെ ഒരൊറ്റ നോ...! അതിപ്പോൾ ചരിത്രമാണ്..., വെള്ളക്കാരൻ്റെ അഹന്ത ഇവിടെ വിലപ്പോവില്ല എന്ന ശക്തമായ സ്റ്റേറ്റ്മെൻ്റ്!!

'ജഗദീഷിന് പുറത്ത് ഹീറോ ഇമേജ്, അമ്മയിലെ അംഗങ്ങൾക്ക് അങ്ങനല്ല'; ആരോപണ വിധേയർ മാറി നിൽക്കണമെന്ന് മാലാ പാർവതി

IND vs ENG: അഞ്ചിൽ തീർക്കണം, സൂപ്പർ താരത്തെ ടീമിലെത്തിച്ച് ഇം​ഗ്ലണ്ടിന്റെ പടപ്പുറപ്പാട്, അതിവേ​ഗ തീരുമാനം

ചരിത്രപരമായ നീക്കം, ഐതിഹാസിക നടപടി; ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപിന്റെ ഇടപെടല്‍ തള്ളി രാജ്‌നാഥി സിംഗ്

'യുഡിഎഫിനെ തിരികെ കൊണ്ടുവരും, ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും'; വെള്ളാപ്പള്ളി നടേശന് മറുപടിയുമായി വി ഡി സതീശൻ

IND vs ENG: അവൻ 10 വിക്കറ്റുകൾ വീഴ്ത്തണമെന്നാണോ നിങ്ങൾ പറയുന്നത്?; വിമർശകരുടെ വായടപ്പിച്ച് കപിൽ ദേവ്

ജഡ്ജിയായത് പത്താംക്ലാസുകാരന്‍, തട്ടിയത് ആറ് ലക്ഷം രൂപ; തലസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സുമായി ദുൽഖർ, ഞെട്ടിച്ച് ലോക ചാപ്റ്റർ 1: ചന്ദ്ര ടീസർ

'ഓപ്പറേഷൻ മഹാദേവ്'; ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം

IND vs ENG: 'എത്ര മത്സരങ്ങൾ കളിക്കുന്നു എന്നതലിലല്ല...': അഞ്ചാം ടെസ്റ്റ് കളിക്കാൻ ബുംറയ്ക്ക് മേൽ സമ്മർദ്ദം