കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുമുറിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശില്‍ കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുമുറിച്ച യുവാവ് ഗുരുതരാവസ്ഥയില്‍.
രാജ് കുമാര്‍ എന്ന യുവാവാണ് കടിച്ച പാമ്പിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ തിരിച്ച് പാമ്പിനെ കടിച്ച് കഷണങ്ങളാക്കിയത്. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇയാള്‍ ചികിത്സയിലാണ്.

വീട്ടിനുള്ളില്‍ കടന്നുകൂടിയ പാമ്പ് രാജ്കുമാറിനെ കടിച്ചു. മദ്യലഹരിയിലായിരുന്ന ഇയാള്‍ പാമ്പിനെ പിടികൂടി കടിച്ച് മുറിക്കുകയായിരുന്നുവെന്ന് ഇയാളുടെ പിതാവ് ബാബു റാം പറഞ്ഞു. മകന്റെ ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണെന്നും ബാബു റാം കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയിലെത്തിച്ച രാജ്കുമാര്‍ നടന്ന സംഭവം വിശദീകരിച്ചെങ്കിലും ആരും വിശ്വസിച്ചില്ല. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് ഇയാളെ മാറ്റിയതായും ആദ്യം ചികിത്സിച്ച പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ