'ഇത്തരം അസഭ്യം അയോദ്ധ്യയിൽ വെച്ചുപൊറുപ്പിക്കില്ല'; നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചെന്ന് ആരോപിച്ച് യുവാവിന് മർദ്ദനം

ന​ദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചെന്നാരോപിച്ച് യുവാവിന് ക്രൂര മർദ്ദനം. ഉത്തർപ്രദേശിലെ അയോദ്ധ്യയിലാണ് സംഭവം. സരയു നദിയിൽ കുളിക്കുന്നതിനിടെ യുവാവ് തന്റെ ഭാര്യയെ ചുംബിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ യുവാവിനെ മർദ്ദിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയായിലൂടെയാണ് പുറത്തു വന്നത്

‘ഇത്തരം അസഭ്യം അയോദ്ധ്യയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന്’ പറഞ്ഞ് ഭർത്താവിനെ ഭാര്യയിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുകയും സമീപത്തുണ്ടായിരുന്ന ആളുകൾ യുവാവിനെ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം.ഭർത്താവിനെ മർദ്ദിക്കുന്നത് തടയാൻ ഭാര്യ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ദമ്പതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വിഷയത്തിൽ അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അയോധ്യ പൊലീസ് അറിയിച്ചു.

ഇത് സംബന്ധിച്ച്  കോട്വാലി അയോധ്യ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയതായി അയോധ്യ പൊലീസ് ട്വീറ്റ് ചെയ്തു.

Latest Stories

എന്റെ കരിയർ നശിപ്പിച്ചു, അവസരങ്ങൾ ലഭിക്കുന്നത് നിന്നു; ബാബയുടെ പരാജയം ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് മനീഷ കൊയ്‌രാള

എം ജി രാജമാണിക്യം റവന്യു- ദുരന്ത നിവാരണ സെക്രട്ടറി; ഡോ. വിനയ് ഗോയല്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

'മൊബൈലുകൾ ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി'; കായലോട്ടെ സദാചാര ​ഗുണ്ടായിസത്തിൽ യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

'പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയും'; സിന്ധൂ നദീജല കരാര്‍ ഇന്ത്യ ഇനി ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

‘ഹൃദയപൂർവം’ മോഹൻലാൽ എത്തുന്നു; റിലീസ് തീയതി എന്നെത്തുമെന്ന് പുതിയ റിപ്പോർട്ട്

'ഇന്ത്യയുടെ ദേശീയ പതാക കാവിയാക്കണം, കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെ'; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് എൻ ശിവരാജൻ

ഇറാന്‍ ആണവപരീക്ഷണം നടത്തി?; യുദ്ധത്തിനിടയിലെ ഇറാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം ആണവപരീക്ഷണത്തിന്റെ ബാക്കിപത്രം

കോടികൾ കൊയ്ത് 'കുബേര'; ബോക്സ് ഓഫീസിൽ കത്തിക്കയറി ധനുഷ് ചിത്രം !

'തരൂർ ലക്ഷ്‌മണ രേഖ ലംഘിക്കരുത്‌, ലംഘിച്ചാൽ നടപടി'; ശശി തരൂരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

അന്ന് ഞങ്ങൾ നല്ല ചെറുപ്പക്കാർ, ഇമേജിനെ ബാധിക്കുമെന്ന തോന്നൽ വന്നതുകൊണ്ട് ആ വേഷം വേണ്ടെന്ന് വച്ചു: ലാൽ