രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ച് വീട്ടുകാര്‍; മനം മടുത്ത് യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

ഒന്നാം വിവാഹത്തിലെ ഭാര്യയോട് താത്പര്യമില്ലാത്ത വീട്ടുകാര്‍ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചതിനാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. മഹാരാഷ്ട്രയിലെ ഔറംഗബാദിലെ സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജിനി പ്രദേശത്തുള്ള മുസ മുഷ്താഖ് ഷെയ്ക് എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാലൊടിഞ്ഞ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തെന്നും പേടിക്കാന്‍ ഒന്നുമില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ഇത് സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- മൂസയുടെ കുടുംബം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുമായി അത്ര ചേര്‍ച്ചയിലായിരുന്നില്ല. ഇതോടെയാണ് രണ്ടാം വിവാഹത്തിനായി മാതാപിതാക്കള്‍ മൂസയെ നിര്‍ബന്ധിച്ചത്. മാതാപിതാക്കളുടെ നിര്‍ബന്ധം തുടര്‍ന്നതോടെ ഇവര്‍ക്കെതിരെ കേസ് കൊടുക്കാനായാണ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ മൂസ എത്തിയത്. എന്നാല്‍ സ്വന്തം മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

പടികളില്‍ ഇരുന്നിരുന്ന മൂസ പിന്നീട് കാത്തിരിപ്പ് സ്ഥലത്തേക്ക് മാറി. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം രണ്ടാം നിലയിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു. സൈബര്‍ ക്രൈം ബ്രാഞ്ച് ഓഫീസിന്റെ വരാന്തയിലേക്കായിരുന്നു മൂസ വീണത്. അതേസമയം ആത്മഹത്യാശ്രമത്തിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.

അതേസമയം മൂസ മദ്യത്തിന് അടിമയാണെന്നും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അപരിചിതരാല്‍ ആക്രമിക്കപ്പെടുമെന്ന് എപ്പോഴും ഭയന്നിരുന്ന വ്യക്തിയാണ് മൂസയെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ