ബീഫ് കഴിക്കുമെന്ന് വെല്ലുവിളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു; തമിഴ്‌നാട്ടില്‍ യുവാവിനെ അറസ്റ്റു ചെയ്തു

കോയമ്പത്തൂരില്‍ ബീഫ് കഴിക്കുമെന്ന് വെല്ലുവിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു മക്കള്‍ കക്ഷി നേതാവിനെയാണ് യുവാവ് വെല്ലുവിളിച്ചത്. ബീഫ് കഴിക്കുമെന്നും സാധിക്കുമെങ്കില്‍ തന്നെ ആക്രമിക്കൂവെന്നുമായിരുന്നു യുവാവ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തകനായ നിര്‍മ്മല്‍ കുമാറിനെയാണ് ശനിയാഴ്ച, സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്.

ജൂലൈ 12 നായിരുന്നു പോസ്റ്റിട്ടത്. ഹിന്ദു മക്കള്‍ കക്ഷി പ്രസിഡന്റ് അര്‍ജുന്‍ സംപതിനോട് ബീഫ് കഴിക്കുമെന്നും തന്നെ സാധിക്കുമെങ്കില്‍ മര്‍ദ്ദിക്കൂവെന്നും യുവാവ് വെല്ലുവിളിച്ചു. ബീഫ് സൂപ്പ് കഴിച്ചതിന് നാഗപട്ടണത്ത് യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വെല്ലുവിളി. നിര്‍മ്മല്‍ കുമാറിനെ ആഗസ്റ്റ് ഒന്‍പത് വരെ റിമാന്റ് ചെയ്തു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം