സുവേന്ദു അധികാരിയുടെ വിജയം ചോദ്യം ചെയ്ത് മമത ഹൈക്കോടതിയിൽ

ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ നന്ദിഗ്രാമിലെ വിജയം ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വോട്ടെണ്ണലിൽ കൃത്രിമം ആരോപിച്ചാണ് മമത കൊൽക്കത്ത ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. നന്ദിഗ്രാമില്‍ സുവേന്ദുവിനെതിരെ മത്സരിച്ച മമത 1700 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

വോട്ടെണ്ണലിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ ആരോ ഭയപ്പെടുത്തിയിരുന്നുവെന്ന് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം മമത ആരോപിച്ചിരുന്നു. റീകൗണ്ടിംഗ് അനുവദിച്ചാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി നന്ദിഗ്രാമിലെ റിട്ടേണിംഗ് ഓഫീസര്‍ ആര്‍ക്കോ എസ്എംഎസ് അയച്ചതിന്റെ വിവരം തനിക്ക് ലഭിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു.

“റീകൗണ്ടിംഗിന് ഉത്തരവിടാന്‍ കഴിയില്ല. കുടുംബം തകര്‍ന്നുപോകും. എനിക്ക് ചെറിയ പെണ്‍കുട്ടിയാണ് ഉള്ളത്” – മൊബൈല്‍ ഫോണിലുള്ള സന്ദേശം മമത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിച്ചിരുന്നു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്