അൺലോക്ക് ഘട്ടം ഒന്ന്; മാളുകൾ, റെസ്റ്റോറന്റുകൾ, ആരാധനാലയങ്ങൾ എന്നിവ ജൂൺ 8 മുതൽ തുറക്കാം

കൊറോണ വൈറസ് ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി, എന്നാൽ കണ്ടെയ്ൻമെൻറ് സോണുകളിലോ അല്ലെങ്കിൽ ധാരാളം വൈറസ് കേസുകൾ കാരണം സീൽ ചെയ്തിരിക്കുന്ന സ്ഥലങ്ങളിലോ ഒഴികെ മാളുകളും റെസ്റ്റോറന്റുകളും ജൂൺ 8 മുതൽ വീണ്ടും തുറക്കാൻ കഴിയും.

ജൂൺ 8 മുതൽ മതപരമായ സ്ഥലങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയും അനുവദിക്കുമെന്ന് കണ്ടെയ്ൻമെൻറ് സോണുകൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി വീണ്ടും തുറക്കാൻ ഉത്തരവിട്ടുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

“വീണ്ടും തുറക്കുന്നതിന്റെ ആദ്യ ഘട്ടമായ അൺലോക്ക് ഒന്നിൽ സമ്പദ്‌വ്യവസ്ഥയിൽ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക,” മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ വിപുലമായ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നേരത്തെ നിരോധിച്ച എല്ലാ പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി കണ്ടെയ്ൻ‌മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ തുറക്കും, ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രസീജർ അനുസരിച്ചായിരിക്കും ഇത്.

സ്കൂളുകളുമായി കൂടിയാലോചിച്ച ശേഷം ജൂലൈയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള തീരുമാനം എടുക്കും.

Latest Stories

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം