റെയില്‍വേ ട്രാക്കില്‍ മഹീന്ദ്ര ഥാര്‍; പരാക്രമം വെര്‍ച്വല്‍ ലോകത്ത് വൈറലാകാന്‍; ഒഴിവായത് വന്‍ ദുരന്തം

ഇന്‍സ്റ്റാഗ്രാം റീലില്‍ ലൈക്കുകള്‍ വാരിക്കൂട്ടി വൈറലാകാന്‍ യുവാക്കള്‍ കാണിക്കുന്ന പരാക്രമങ്ങള്‍ പല സ്ഥലങ്ങളിലും അതിരുകടക്കാറുണ്ട്. രാജസ്ഥാനില്‍ നിന്ന് പുറത്തുവരുന്നത് ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ്. റീല്‍ ചിത്രീകരിച്ച് വൈറലാകാന്‍ യുവാവ് തിരഞ്ഞെടുത്ത മാര്‍ഗമാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. സൈബര്‍ ലോകത്ത് വൈറലാകാന്‍ തന്റെ മഹീന്ദ്ര ഥാര്‍ റെയില്‍വേ ട്രാക്കിലൂടെ ഓടിച്ച യുവാവ് ആണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇയാള്‍ ട്രാക്കില്‍ വാഹനം കയറ്റിയതിന് പിന്നാലെ ട്രെയിന്‍ വരുന്നത് കണ്ട് ഥാര്‍ ട്രാക്കില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നാലെ വാഹനം ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. ട്രാക്കില്‍ കിടന്ന ഥാര്‍ അകലെ നിന്ന് തന്നെ കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. തുടര്‍ന്ന് വിവരം അറിഞ്ഞ് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരും ലോക്കല്‍ പൊലീസും സ്ഥലത്തെത്തിയാണ് ട്രാക്കില്‍ നിന്ന് വാഹനം നീക്കിയത്.

യുവാവ് മദ്യപിച്ചാണ് അതിക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു. വാഹനം ട്രാക്കില്‍ നിന്ന് പുറത്തെടുത്തതിന് പിന്നാലെ യുവാവ് പൊലീസിനെ കബളിപ്പിച്ച് വാഹനവുമായി കടന്നുകളയാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ മൂന്ന് പേരെ വാഹനം ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് വളഞ്ഞിട്ട് പ്രതിയെ പിടികൂടുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Latest Stories

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും

ദേശീയപാത തകർന്ന സംഭവം; നിർമ്മാണ കമ്പനിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, അബിൻ വർക്കി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

സുചിത്രയും മക്കളുമില്ല, ഇത്തവണ ആഘോഷം ആന്റണിയുടെ കുടുംബത്തിനൊപ്പം; കേക്ക് മുറിച്ച് മോഹന്‍ലാല്‍, ചിത്രങ്ങള്‍

CSK UPDATES: തന്റെ ബുദ്ധി വിമാനമാണ് മിസ്റ്റർ ധോണി, ഇതിഹാസത്തിന്റെ തന്ത്രത്തെ കളിയാക്കി ഡെയ്ൽ സ്റ്റെയ്ൻ

ഇനി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; എ പ്രദീപ് കുമാർ ചുമതലയേറ്റു

IPL 2025: ആ മരവാഴകളെ എന്തിനാണ് നിങ്ങള്‍ ഇത്ര നേരത്തെ ഇറക്കുന്നത്‌, ഒരു ഉപകാരവുമില്ല അവന്മാരെ കൊണ്ട്‌, സിഎസ്‌കെയുടെ ബാറ്റിങ് നിരയെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

CSK UPDATES: ധോണി പറഞ്ഞത് പ്രമുഖർക്കിട്ട് ഉള്ള കൊട്ട് തന്നെ, മിനി ലേലത്തിൽ ഈ താരങ്ങൾ പുറത്തേക്ക്; അവനെ ടീം ട്രേഡ് ചെയ്യണം എന്ന് ആകാശ് ചോപ്ര

വിശാലിൻ്റെ വധു, ആരാണ് സായ് ധൻഷിക?; ഓഡിയോ ലോഞ്ചിനിടെ നടത്തിയ വിവാഹ രഹസ്യം ചർച്ചയാകുമ്പോൾ

പിഎം- ശ്രീ പദ്ധതി നടപ്പാക്കാത്തതിൽ തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കണം; തമിഴ്നാട് സുപ്രീംകോടതിയിൽ

'ചടങ്ങിൽ പങ്കെടുക്കാത്തത് അനാരോഗ്യം കാരണം'; സ്മാർട്ട് റോഡ് ഉദ്ഘടനത്തിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്