‘ജനുവരി 26 മുതല്‍ സ്‌കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണം’; ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

ജനുവരി 26 റിപ്പബ്ലിക് ദിനം മുതല്‍ മഹാരാഷ്ട്രയില്‍ സ്‌കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഉത്തരവിട്ട് സര്‍ക്കാര്‍. ‘ഭരണഘടനയുടെ പരമാധികാരം,  എല്ലാവരുടെയും ക്ഷേമം ’ എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ ഭരണഘടന വായിക്കാനുള്ള തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വര്‍ഷ ഗെയ്ക്ക്‌വാദ് വ്യക്തമാക്കി.

ഭരണഘടനയുടെ ആമുഖം വിദ്യാര്‍ത്ഥികള്‍ വായിക്കുന്നതോടെ അവര്‍ക്ക് അതിന്റെ പ്രാധാന്യം മനസ്സിലാവും. 2013- ല്‍ കോൺഗ്രസ്-എൻസിപി സർക്കാർ അധികാരത്തിലിരുന്നപ്പോള്‍ കൊണ്ടുവന്ന പ്രമേയമാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക്‌വാദ് വിശദീകരിച്ചു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമം ഭരണഘടനാ ലംഘനമാണെന്ന് രാജ്യത്തിന്റെ നാനാ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നതിനിടെയാണ് നിര്‍ണായക നീക്കം. പൗരത്വ നിയമം മഹാരാഷ്ട്രയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഉദ്ധവ് താക്കറെ മന്ത്രിസഭയിലെ മൂന്നാം കക്ഷിയായ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

അതേസമയം സ്‌കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്ന വിഷയത്തില്‍ മഹാരാഷ്ട്ര മഹാ വികാസ് അഘാഡി സര്‍ക്കാരിനെ നയിക്കുന്ന ശിവസേന പ്രതികരിച്ചിട്ടില്ല.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ