മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. 66 വയസായിരുന്നു. മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിലാണ് അന്ത്യം. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. വിമാനം ലാന്‍ഡിങ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാര്‍ നേരിട്ടു. തുടര്‍ന്ന് പൈലറ്റ് ക്രാഷ് ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വയലില്‍ ഇടിച്ചിറങ്ങുകയായിരുന്നു. വിമാനം കത്തി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.