മഹാരാഷ്ട്രയും ജാർഖണ്ഡും പോളിംഗ് ബൂത്തിൽ; രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൽ വിധിയെഴുതുന്നു

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. മഹരാഷ്ട്രയിൽ ശിവസേനയും എൻസിപിയും രണ്ടായി പിളർന്നതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജാർഖണ്ഡിലെ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടമായ ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ ഉൾപ്പെടെയുള്ളവർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

മഹാരാഷ്ട്രയിൽ എൻഡിഎ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും തമ്മിൽ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. വിമതഭീഷണി ഇരു മുന്നണികൾക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്. എൻസിപി എംപി സുപ്രിയ സുലേയ്ക്കും പിസിസി അധ്യക്ഷൻ നാനാ പാട്ടൊളയ്ക്കും എതിരെ ബിജെപി ഇന്നലെ രാത്രിയും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

മഹാരാഷ്ട്രയിൽ ലോക് പോൾ നടത്തിയ പ്രീപോൾ സർവെയിൽ മഹാ വികാസ് അഘാഡി അധികാരത്തിലേറുമെന്നാണ് പ്രവചനം. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ഭരണകക്ഷിയായ മഹായുതിയെ മറികടന്ന് മഹാ വികാസ് അഘാഡി അധികാരത്തിലേറും എന്നാണ് പ്രീപോൾ സർവ്വേ പ്രവചനങ്ങൾ. 151 മുതൽ 162 വരെ സീറ്റുകൾ മഹാ വികാസ് സഖ്യം നേടുമെന്നും ഭരണകക്ഷിയായ മഹായുതിക്ക് 115 മുതൽ 128 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

ലോക് പോൾ നടത്തിയ സർവേ പ്രകാരം മഹായുതിയുടെ വോട്ട് വിഹിതം 37-40 ശതമാനവും മഹാ വികാസ് സഖ്യത്തിന്‍റെ വോട്ട് 43-46 ശതമാനവും ആയിരിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് വ്യത്യസ്ത മുഖ്യമന്ത്രിമാരാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്. അതുകൊണ്ടുതന്നെ കേവല ഭൂരിപക്ഷം ഒരു പാർട്ടിക്കും കടക്കാനായില്ലെങ്കിൽ വീണ്ടും തൂക്കുസഭ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ജാർഖണ്ഡിൽ 38 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയുടെ വർഗീയ പ്രചരണങ്ങളെ ജനകീയ പ്രഖ്യാപനങ്ങളിലൂടെ മറികടക്കാനാകും എന്നാണ് ഇന്‍ഡ്യാ സഖ്യത്തിന്‍റെ കണക്കുകൂട്ടൽ. 23നാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും