കച്ചവടം കൂട്ടാന്‍ അഞ്ചു പൈസയുടെ നാണയവുമായി എത്തുന്നവര്‍ക്ക് ബിരിയാണിയെന്ന് പരസ്യം; ഒടുവില്‍ പുലിവാല് പിടിച്ച് ഹോട്ടലുടമ 

മധുരയില്‍ അഞ്ചു പൈസയുടെ നാണയവുമായെത്തുന്നവര്‍ക്ക് ബിരിയാണിയെന്ന് പ്രഖ്യാപിച്ച് ഹോട്ടലുടമ ഒടുവില്‍ പുലിവാല് പിടിച്ചു. കച്ചവടം കൂട്ടാനായി  ഹോട്ടലുടമ കണ്ട മാര്‍ഗമായിരുന്നു ഈ വമ്പന്‍ ഓഫര്‍. ഓഫര്‍ കേട്ട് നൂറുകണക്കിനാളുകളാണ് ബിരിയാണി കഴിക്കാന്‍ അഞ്ചു പൈസയുമായെത്തിയപ്പോഴാണ് ഒടുക്കം പുലിവാല് പിടിച്ചത് താനാണെന്ന് ഹോട്ടലുടമക്ക് മനസിലായത്.

മാസ്ക് പോലും ധരിക്കാതെ നൂറുകണക്കിനാളുകളാണ് ബിരിയാണി കഴിക്കാന്‍ അഞ്ചു പൈസയുമായെത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാതെ ബിരിയാണിക്ക് വേണ്ടി കൂട്ടം കൂടിയ ജനങ്ങളെ ഒടുക്കം പൊലീസ് ഇടപെട്ട് പിരിച്ചുവിടുകയായിരുന്നു.

മധുരയ്ക്കടുത്തുള്ള സെല്ലൂരില്‍ സുകന്യ ബിരിയാണി സ്റ്റാളാണ് ഓഫര്‍ പ്രഖ്യാപിച്ചത്. അഞ്ചു പൈസയുടെ നാണയവുമായെത്തുന്നവര്‍ക്ക് ബിരിയാണി സൗജന്യമെന്നതായിരുന്നു ഓഫര്‍. കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള പ്രചാരണം കൂടിയാണ് ഈ ഓഫറിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍, മാസ്കു ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ ആളുകള്‍ തടിച്ചുകൂടിയതാണ് ഹോട്ടലുടമയെ വെട്ടിലാക്കിയത്. തിരക്കു കൂടിയതോടെ ഗത്യന്തരമില്ലാതെ ഹോട്ടലുടമ കടയുടെ ഷട്ടറിടുകയായിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം