പാർട്ടി നിലപാടിന് വിരുദ്ധമായി പൗരത്വ നിയമത്തെ അനുകൂലിച്ച് മധ്യപ്രദേശ് കോൺഗ്രസ് എം‌.എൽ‌.എ ഹർ‌ദീപ് സിംഗ് ഡുംഗ്

പൗരത്വ നിയമ ഭേദഗതിയെയും(സി.എ.എ) ദേശീയ പൗരത്വ പട്ടികയെയും (എൻ‌ആർ‌സി) “രണ്ട് വ്യത്യസ്ത രീതികളിൽ” കാണാമെന്നും അവ നടപ്പിലാക്കുന്നതിൽ തെറ്റില്ലെന്നും മധ്യപ്രദേശ് കോൺഗ്രസ് എം‌.എൽ‌.എ ഹർ‌ദീപ് സിംഗ് ഡുംഗ്.

“പാകിസ്ഥാനിൽ നമ്മുടെ സഹോദരങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെങ്കിൽ ഇന്ത്യയിൽ ആവശ്യമായ സൗകര്യങ്ങൾ വാഗ്ദാനം ചെയ്താൽ എതിർപ്പില്ല,” സി‌എ‌എയെ പിന്തുണച്ചുകൊണ്ട് മന്ദ്‌സൗറിലെ സുവസ്രയിൽ നിന്നുള്ള എം‌.എൽ‌.എ ഹർദീപ് സിംഗ് ഡുംഗ് പറഞ്ഞു.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇവിടെ സൗകര്യങ്ങൾ ഒരുക്കിയാൽ ഒരു കുഴപ്പവുമില്ലെന്ന് ഹർദീപ് സിംഗ് ഡുംഗ് പറഞ്ഞു.

എന്നിരുന്നാലും, വർഷങ്ങളായി ഇന്ത്യയിൽ താമസിക്കുന്നവരോട് അവരുടെ ദേശീയത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ അത് തെറ്റാണെന്ന് എൻ‌ആർ‌സി നടപ്പാക്കുന്നതിലെ തന്റെ ഒരു എതിർപ്പ് ഹർദീപ് സിംഗ് ഡംഗ് ഉന്നയിച്ചു.

ആർട്ടിക്കിൾ 370 ന്റെ വിഷയത്തിൽ നേരത്തെ ഹർദീപ് സിംഗ് കോൺഗ്രസ് പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി കേന്ദ്ര സർക്കാരിനെ പിന്തുണച്ചിരുന്നു.

സി‌എ‌എയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ബി.ജെ.പി ദേശീയ പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ മധ്യപ്രദേശിലെ ജബൽപൂർ സന്ദർശിക്കാനിരിക്കെ ആണ് ഹർദീപ് സിംഗ് ഡുംഗിന്റെ പ്രസ്താവന.

അതേസമയം, സി‌എ‌എ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഇതിനകം പറഞ്ഞിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ