ദയവായി കുടുംബാംഗങ്ങളെ ഉപദ്രവിക്കരുത്; ലോയയുടെ മകന്‍ അനൂജ്

പിതാവിന്റെ മരണത്തില്‍ സംശയമില്ലെന്നും ഇതിന്റെ പേരില്‍ കുടുംബത്തെ പ്രശ്‌നത്തിലാക്കരുതെന്നും സിബിഐ ജഡ്ജി ബ്രിജ് മോഹന്‍ ലോയയുടെ മകന്‍ അനൂജ്. പിതാവിന്റെ മരണത്തില്‍ നേരത്തെ സംശയമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ മരണം സ്വഭാവികമാണെന്ന് കുടുംബത്തിന് ബോദ്ധ്യമായെന്നും അനൂജ് മാധ്യമങ്ങളോട് പറഞ്ഞു.

കുറച്ചു ദിവസങ്ങളായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ മൂലം കുടുംബം വലിയ പ്രശ്‌നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ആര്‍ക്കുമെതിരെ ഒരു പരാതിയും ഞങ്ങള്‍ക്കില്ല. വലിയ വിഷത്തിലാണിപ്പോള്‍ അതില്‍ നിന്നു കരകയറാനുള്ള ശ്രമത്തിലാണ്. ദയവായി ഞങ്ങളെ പീഡിപ്പിക്കരുത്. ആരുടേയും പേര് ഞങ്ങള്‍ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.

ഈയിടെയായി ചില എന്‍ജിഒകളും അഭിഭാഷകരും രാഷ്ട്രീയക്കാരും കുടുംബാംഗങ്ങളെ ശല്യപ്പെടുത്തികൊണ്ടിരിക്കുകയാണ്. ലാത്തൂരില്‍ ഉള്‍പ്രദേശത്താണ് എന്റെ മുത്തഛന്‍ കഴിയുന്നത്. മകന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തെയും ശല്യപ്പെടുത്തുകയാണ്. ഇതെല്ലാം കുടുംബത്തെ ആകെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അനൂജ് പറഞ്ഞു.

Latest Stories

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്