വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രണയ വിവാഹം; മൂന്നാംനാള്‍ ദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട് തൂത്തുക്കുടിയില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി മുരുകേശന്‍ നഗറിലെ മാരിശെല്‍വന്‍(25) കാര്‍ത്തിക(22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് കൊലപാതകം. കഴിഞ്ഞ ദിവസം വൈകുന്നേരം 6ന് ആയിരുന്നു മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം വീട്ടില്‍ കയറി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്.

രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന മാരിശെല്‍വനും കാര്‍ത്തികയും ഇരുകുടുംബങ്ങളുടെയും എതിര്‍പ്പ് അവഗണിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദമ്പതികളുടെ വിവാഹത്തില്‍ ഇരുവീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കാര്‍ത്തികയുടെ കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

കോവില്‍പ്പട്ടി സ്വദേശികളായിരുന്നു മാരിശെല്‍വനും കുടുംബവും. സമീപ കാലത്താണ് ഇവര്‍ മുരുകേശന്‍ നഗറിലേക്ക് താമസം മാറിയത്. കാര്‍ത്തികയുടെ കുടുംബം മാരിശെല്‍വന്റെ കുടുംബത്തേക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു. ഇതാണ് കാര്‍ത്തികയുടെ കുടുംബം വിവാഹത്തിന് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്.

ദമ്പതികളുടെ മൃതദേഹങ്ങള്‍ പൊലീസ് തൂത്തുക്കുടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്