ലോക്ക്ഡൗൺ നിർദേശങ്ങൾക്ക് പുല്ലുവില; കലബുർഗിയിൽ രഥോത്സവത്തിൽ പങ്കെടുത്തത് ഇരുനൂറോളം പേർ, വീഡിയോ 

കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ നിർദേശങ്ങൾ കാറ്റിൽപ്പറത്തി കർണാടകയിൽ രഥോത്സവം. കർണാടകയിലെ പ്രധാന കോവിഡ് ഹോട്ട് സ്പോട്ട് കേന്ദ്രങ്ങളിലൊന്നായ കലബുറഗിയിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്.

ഇരുനൂറോളം പേർ രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ രഥോത്സവത്തിൽ പങ്കെടുത്തത്. രാജ്യത്ത് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തതും കലബുറഗിയിലാണ്.

കോവിഡ് ബഫർസോണിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയെള്ള ക്ഷേത്രത്തിലായിരുന്നു ഉത്സവം. ആഘോഷത്തിൽ ആളുകൾ തോളോടുതോൾ ചേർന്ന്​ തേരുവലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. കലബുറഗിയിൽ ഇതിനോടകം മൂന്ന് പേർ രോഗം ബാധിച്ച് മരിക്കുകയും ഇരുപത് പേർ ചികിത്സയിലും തുടരുന്നതിനിടെയാണ് സംഭവം.

ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. നേരത്തെ കർണാടക തുരുവക്കരെ മണ്ഡലത്തിലെ ബിജെപി എംഎൽഎ ജയറാം നിർദേശങ്ങൾ‌ ലംഘിച്ച് പിറന്നാളാഘോഷം സംഘടിപ്പിച്ചതും വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ എംഎൽഎയെ ഒഴിവാക്കി പൊലീസ്​ കേസും​ രജിസ്റ്റർ ചെയ്തിരുന്നു.

Latest Stories

ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”