4,500 കോടി രൂപയുടെ തട്ടിപ്പ്, വ്യാജ രേഖകൾ നൽകി നിക്ഷേപം നടത്തിച്ചു; അനിൽ അംബാനിക്കെതിരെ എൽഐസി; പുതിയ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

എൽഐസി നൽകിയ പരാതിയിൽ വ്യവസായി അനിൽ അംബാനിക്കെതിരെ പുതിയ കേസെടുത്ത് സിബിഐ. 4,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ രേഖകൾ നൽകി നിക്ഷേപം നടത്തിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഗൂഢാലോചന, വഞ്ചന, പണം ദുരുപയോഗം, അഴിമതി നിരോധന നിയമപ്രകാരം കുറ്റങ്ങൾ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

റിലയൻസ് കമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ സാമ്പത്തികനില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി 4,500 കോടി രൂപയുടെ നോൺ-കൺവേർട്ടിബിൾ ഡിബെഞ്ചറുകളിൽ എൽഐസിയെ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതായാണ് ആരോപണം. 2020 ഒക്ടോബർ 15ന് ബിഡിഓ ഇന്ത്യ നടത്തിയ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽഐസിയുടെ പരാതി.

ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലും നിന്നു സമാഹരിച്ച ഫണ്ടുകൾ ദുരുപയോഗം ചെയ്തതും അനുബന്ധ കമ്പനികളിലൂടെ പണം മാറ്റിയതും കൃത്രിമ ബില്ലുകൾ ഉപയോഗിച്ച് ധനസമാഹരണം നടത്തിയതും വ്യാജ ഇടപാടുകൾ ഉണ്ടാക്കി പണം ചോർത്തിയതും റിപ്പോർട്ടിൽ കണ്ടെത്തി. ഇതിനു മുമ്പും വഞ്ചനാ കേസുകളിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിനും അനിൽ അംബാനിക്കുമെതിരെ സിബിഐ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ