അദാനിക്കെ് എതിരായ നീക്കത്തിന് പിന്നില്‍ രാജ്യാന്തര ശൃംഖല, തുടക്കം ഓസ്ട്രേലിയയില്‍; പിന്തുണച്ച് ആര്‍.എസ്.എസ്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദാനിയെ പിന്തുണച്ച് ആര്‍എസ്എസ്.അദാനിക്കെതിരായ നീക്കത്തിന് പിന്നില്‍ വിപുലമായ രാജ്യാന്തരശൃംഖലയുണ്ടെന്നും ഇടതുലോബി അദാനിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും ആര്‍എസ്എസ് ആരോപിച്ചു.

ആര്‍എസ്എസ് മുഖപപത്രമായ ‘ഓര്‍ഗനൈസറി’ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദാനിയെ പിന്തുണയ്ക്കുന്ന നിലപാടുള്ളത്. 2016-17 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയിലാണ് അദാനി വിരുദ്ധ നീക്കത്തിന്റെ തുടക്കം. നീക്കത്തിനു പിന്നില്‍ ബോബ് ബ്രൗണ്‍ ഫൗണ്ടേഷണന്‍ (ബിബിഎഫ്) എന്ന ഓസ്‌ട്രേലിയന്‍ എന്‍ജിഒ ആണെന്നും ആര്‍എസ്എസ് ആരോപിച്ചു.

ഈ എന്‍ജിഒ ഇന്ത്യന്‍ വ്യവസായിയായ ഗൗതം അദാനിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്നതിനു മാത്രമായി ഒരു വെബ്‌സൈറ്റ് തന്നെ നടത്തുന്നുണ്ടെന്നും ആര്‍എസ്എസ് മുഖപത്രം ആരോപിച്ചു.

ഓസ്‌ട്രേലിയയില്‍ അദാനിയുടെ നേതൃത്വത്തിലുള്ള കല്‍ക്കരി ഖനികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിനുള്ള വേദിയെന്ന നിലയിലാണ് Adaniwatch.org എന്ന വെബ്‌സൈറ്റ് ഈ എന്‍ജിഒ ആരംഭിച്ചത്. ഇപ്പോള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന ഏതു പദ്ധതിയെയും തുറന്നെതിര്‍ക്കുക എന്നതാണ് ഈ വെബ്‌സൈറ്റിന്റെ നയമെന്നും മുഖപത്രത്തില്‍ പറയുന്നു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി