സംഗീതവസന്തം യാത്രയാകുമ്പോള്‍

വിദ്യ വര്‍മ്മ

ചലച്ചിത്ര പിന്നണിഗാന രംഗത്ത് എട്ട് പതിറ്റാണ്ടോളം നീണ്ട സംഗീത ചരിത്രം രചിച്ച ഇതിഹാസ ഗായികയും സംഗീത സംവിധായികയും ആണ് ലത മങ്കേഷ്‌കര്‍. ഹിന്ദി, മറാഠി, ബംഗാളി എന്നിങ്ങനെ മുപ്പത്തിയാറിലധികം ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലുമായി നാല്പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ലത മങ്കേഷ്‌കര്‍ എക്കാലത്തും സംഗീത രംഗത്തെ പ്രതിഭകള്‍ ഏറെ ആരാധിക്കുകയും, ബഹുമാനിക്കുകയും ചെയ്തിരുന്ന കലാകാരിയായിരുന്നു.

എല്ലാ തലമുറകളിലേയും ആളുകള്‍ ഒരുപോലെ ഏറ്റു പാടുന്നവയാണ് ഇന്നും ലത മങ്കേഷ്‌കറുടെ ഗാനങ്ങള്‍. മലയാളികള്‍ക്ക് നെല്ല് എന്ന ചിത്രത്തിലെ കദളി ചെങ്കദളി എന്ന് ഒരൊറ്റ ഗാനം മതി എന്നും ഈ പ്രതിഭയെ ഓര്‍മിക്കാന്‍. മേരാ ദില്‍ തോഡാ, ഏക് പ്യാര്‍ കാ, കുച്ഛ് നാ കഹോ, തും ന ജാനേ, ലഗാ ജാ ഗലേ, തൂ ജഹാം ജഹാം ചലേഗാ തുടങ്ങി ലത മങ്കേഷ്‌കറുടെ സ്വരമാധുരിയിലൂടെ പിറന്ന ഗാനങ്ങള്‍ മൂളാത്തവരായ സംഗീത പ്രേമികള്‍ കാണില്ല.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടെയും ആറുമക്കളില്‍ മൂത്തയാളായി 1929ല്‍ ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തിലാണ് ലത ജനിച്ചത്. ലത മങ്കേഷ്‌കറിന്റെ ആദ്യ നാമം ഹേമ എന്നായിരുന്നു പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തിയാണ് ലത എന്നാക്കിയത്. ദീനനാഥിന്റെ സ്വദേശമായ ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്‌കര്‍ എന്നും ചേര്‍ത്തു. ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ആശാ ഭോസ്ലേ, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍.

തന്റെ പിതാവില്‍ നിന്ന് സംഗീതത്തിന്റെ അഭ്യസിച്ച് അഞ്ചാമത്തെ വയസ് മുതല്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയം ആരംഭിച്ചു.
ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോള്‍ അച്ഛന്‍ വിടവാങ്ങിയതോടെ കുടുംബത്തെ നോക്കാനായി സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. പിന്നാലെ സംഗീത ലോകത്തേക്ക് ചുവട് വച്ചു. 1942-ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തില്‍ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. അതേ വര്‍ഷം തന്നെ പാഹിലി മംഗള-ഗോര്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു.

1943-ല്‍ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ എന്നതാണ് ആദ്യത്തെ ഹിന്ദി ഗാനം.1948-ല്‍ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേര്‍ത്തതാണെന്ന് പറഞ്ഞ് നിര്‍മ്മാതാവ് എസ്. മുഖര്‍ജി മടക്കി അയക്കുകയാണുണ്ടായത്. 1948ല്‍ ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലത മങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്. പിന്നീട് ആ ശബ്ദം ഇന്ത്യ മുഴുവന്‍ കീഴടക്കി. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്. ബോളിവുഡില്‍ മാത്രം ആയിരത്തോളം സിനിമകളിലാണ് പാടിയിരിക്കുന്നത്.

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് ഒരു പുതിയ സിഗ്‌നേച്ചര്‍ ശൈലി അവര്‍ കൊണ്ടുവന്നു. 1949 ലെ മഹല്‍ എന്ന മധുബാല ചിത്രത്തിലെ, സംഗീത സംവിധായകന്‍ ഖേംചന്ദ് പ്രകാശ് രചിച്ച ‘ആയേഗ ആനേവാലാ’ എന്ന ഗാനം ലത മങ്കേഷ്‌കറുടെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു.

1960 ലേ# മുഗള്‍-ഇ-ആസാമിലെ ‘പ്യാര്‍ കിയാ തോ ഡാര്‍നാ ക്യാ’ എന്ന ഗാനവും, 1960 ല്‍ ദില്‍ അപ്ന ഔര്‍ പ്രീത് പരായി എന്ന ചിത്രത്തിലെ ഹവായിയന്‍ പ്രമേയമുള്ള ‘അജീബ് ദസ്താന്‍ ഹേ യേ’ 1962 ല്‍ അന്‍പാദിലെ ആപ് കി നസ്രോന്‍ നേ സംഝാ’, 1964ല്‍ വോ കൗന്‍ തിയില്‍ നിന്നുള്ള ‘ലാഗ് ജാ ഗലേ, ‘നൈന ബര്‍സെ റിം ജീം, എന്നീ ഗാനങ്ങളുമെല്ലാം ഇന്നും സംഗീത പ്രേമികളുടെ പ്രിയപ്പെട്ടവയില്‍ ചിലതാണ്. മദന്‍ മോഹന്‍, ആര്‍ ഡി ബര്‍മന്‍, ലക്ഷ്മീകാന്ത് പ്യാരേലാല്‍, എ ആര്‍ റഹ്‌മാന്‍ എന്നിവര്‍ ഉള്‍പ്പടെ നിരവധി സംഗീത സംവിധായകരോടൊപ്പം ലത മങ്കേഷ്‌കര്‍ പ്രവര്‍ത്തിച്ചട്ടുണ്ട്.

1970 മുതല്‍ ലതാ മങ്കേഷ്‌കര്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീത പരിപാടികള്‍ നടത്തിയിട്ടുണ്ട്. ദില്‍ സേയിലെ ‘ജിയാ ജലെ’, വണ്‍ 2 കാ 4 ലെ ‘ഖാമോഷിയാന്‍ ഗുംഗുനാനെ ലഗിന്‍’, പുകറിലെ ‘ഏക് തു ഹി ഭരോസ’, ‘പ്യാര സാ ഗാവ്’, സുബൈദ, സുബൈദയിലെ ‘സോ ഗയേ ഹെ’, രംഗ് ദേ ബസന്തിയിലെ ‘ലുക്ക ചുപ്പി’ എന്നിവയെല്ലാം 1990 കളിലെ പ്രധാന ഗാനങ്ങളില്‍ ചിലതായിരുന്നു. 90കളിലെ ലതാ മങ്കേഷകറുടേയും ബോളിവുഡിലേയും തന്നെ ഏറ്റവും ശ്രദ്ധേയമായ പാട്ടുകളായിരുന്നു ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ യിലെ ‘മേരേ ഖ്വാബോന്‍ മേ ജോ ആയേ’, ‘ഹോ ഗയാ ഹേ തുജ്കോ തോ പ്യാര്‍ സജ്ന’, ‘തുജെ ദേഖാ തോ യേ ജാന സനം’, ‘മെഹന്ദി ലഗാ കേ രഖ്നാ’ തുടങ്ങിയവയെല്ലാം.

തന്റെ സംഗീത ജീവിതത്തില്‍ ലത മങ്കേഷ്‌കര്‍ തേടിയെത്തിയത് നിരവധി ബഹുമതികളാണ്. 1969 ല്‍ പത്മഭൂഷണ്‍, 1999ല്‍ പത്മവിഭൂഷണ്‍, 1989 ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2001ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം എന്നിവ ഉള്‍പ്പടെ മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവയും കരസ്ഥമാക്കിയട്ടുണ്ട്. 2007-ല്‍ ഫ്രാന്‍സ് അവരുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓഫീസര്‍ ഓഫ് ലീജിയന്‍ ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.

എണ്ണിയാല്‍ ഒതുങ്ങാത്ത സംഭാവനകള്‍ നല്‍കി ലത മങ്കേഷ്‌കര്‍ എന്ന പകരം വയ്ക്കാനാവാത്ത പ്രതിഭ വിടവാങ്ങുമ്പോള്‍ ഇനിയും അനവധി തലമുറകള്‍ക്ക് കാതോര്‍ക്കാനും ഓര്‍മ്മിക്കാനുമുള്ള സംഗീത ലോകത്തെ നാഴികക്കല്ലുകളായി ലതാജിയുടെ ഓരോ ഗാനങ്ങളും നിലനില്‍ക്കും.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി