ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിനെതിരെ പ്രതികാര നടപടിയുമായി കേന്ദ്രസർക്കാർ, സന്നദ്ധ സംഘടനയ്ക്കുള്ള വിദേശ ഫണ്ട് തടഞ്ഞു

ലഡാക്ക് സംഘർഷത്തിന് പിന്നാലെ സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്കിനെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. വാങ്ചുക്കിന്റെ സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞു. ഇതിനായുള്ള ലൈസൻസ് റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് എന്നാണ് വാങ്ചുക്കിന്റെ എൻജിഒയുടെ പേര്.

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള നിരാഹാര സമരത്തിൽ സോനം വാങ്ചുക്ക് നടത്തിയ പല പരാമർശങ്ങളും സംഘർഷം ആളിക്കത്തിച്ചതായാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. ചട്ടങ്ങൾ ലംഘിച്ച് വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി വാങ്ചുക്കിനെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിവിധ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും ഇതേ തുടർന്നാണ് നടപടിയെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്.

സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും 50 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ലഡാക്ക് കനത്ത ജാഗ്രതയിലാണ്. സംഘർഷവുമായി ബന്ധപ്പെട്ട് 50 പേരെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് കൗൺസിലർ സ്റ്റാൻസിൻ സെവാങ്ങിനെതിരെ കേസ് എടുത്തിട്ടുണ്ട്. രാജ്യത്തെ നേപ്പാളാക്കാൻ കോൺഗ്രസും രാഹുൽ ഗാന്ധിയും ശ്രമിക്കുന്നു എന്ന് ബിജെപി നേതാവ് സംബിത് പത്ര കുറ്റപ്പെടുത്തി. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം രാഹുൽ ഗാന്ധിയുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമം എന്ന് കെസി വേണുഗോപാൽ എംപിയും തിരിച്ചടിച്ചു.

ലഡാക്ക് സുഘർഷത്തെ പിന്തുണച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തുവന്നു. അവകാശങ്ങൾക്കായുള്ള ലഡാക്കിലെ ജനങ്ങളുടെ ആവശ്യത്തെ ബിജെപി നേതൃത്വം നിരന്തരം അവഗണിച്ചു എന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ