കുംഭമേള ഭയങ്കര സംഭവമല്ല, ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് എനിക്ക് കുളിക്കാൻ താൽപര്യമില്ല; രൂക്ഷ വിമർശനവുമായി സി കെ വിനീത്

കുംഭമേളയ്‌ക്കെതിരെ രൂക്ഷമായി വിമർശനം നടത്തി ഫുട്ബോളർ സി കെ വിനീത്. കുംഭമേള ഭയങ്കര സംഭവമല്ല എന്നും, അവിടുത്തെ വൃത്തികെട്ട വെള്ളത്തിൽ തനിക്ക് കുളിക്കാൻ താല്പര്യമില്ല എന്നുമാണ് സി കെ വിനീത് പറയുന്നത്.

സി കെ വിനീത് പറയുന്നത് ഇങ്ങനെ:

”കുംഭമേള ഭയങ്കര സംഭവമാണ് എന്ന് വിചാരിച്ചിട്ടാണ് അങ്ങോട്ടേക്ക് പോയത്. എന്റെ എക്‌സ്പീരിയൻസിൽ കുംഭമേള ഭയങ്കര സംഭവമല്ല. വലിയ ആൾക്കൂട്ടമാണത്. വിശ്വാസികൾക്ക് പലതും ചെയ്യാനുണ്ടാകും. ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് എനിക്ക് കുളിക്കാൻ താൽപര്യമില്ല. ചൊറിവന്നിട്ട് തിരിച്ചു വരാനും താൽപര്യമില്ല. കുംഭമേളയിൽ ഞാൻ കണ്ടത്, ഒരു ഭാഗത്ത് നാഗസന്യാസിമാരെയും മറ്റൊരു ഭാഗത്ത് കുളിക്കാൻ വന്ന ജനങ്ങളെയും അവരുടെ ജീവിതരീതിയുമാണ്”

സി കെ വിനീത് തുടർന്നു:

” മറ്റൊരു വിഭാഗം എന്നു പറയുന്നത് 40 കോടിയോളം ആളുകൾ വരുമെന്ന് അറിഞ്ഞിട്ട് അവരെ ഉപജീവന മാർഗമാക്കിയവരാണ്. അവരാണ് എന്നെ ആകർഷിച്ചത്. ഇത്രയും ആളുകൾ വരാൻ വേണ്ടിയുള്ള പിആർ വർക്ക് അവർ ചെയ്‌തിട്ടുണ്ട്. അവരെ ഉൾക്കൊള്ളാനുള്ള ഒരു സൗകര്യവും ചെയ്തിട്ടില്ല. വിശ്വാസികൾ ഞാൻ ഈ പറയുന്നത് എതിർക്കും. അവർ നരേന്ദ്ര മോദി കീ ജയ്, യോഗീ കീ ജയ് എന്നേ പറയൂ” സി കെ വിനീത് പറഞ്ഞു.

അതേ സമയം കുംഭമേളയിൽ സ്ത്രീകൾ സ്നാനം ചെയ്യുന്നതിന്റെയും, വസ്ത്രങ്ങൾ മാറുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ വില്പന ചെയ്‌തതിന്‌ രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് കേസ് എടുത്തിട്ടുണ്ട്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ