മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മോദി പ്രശംസയ്ക്ക് കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ട്ടിക്ക് രാഷ്ട്രമാണ് ആദ്യം. എന്നാല്‍ ചിലര്‍ക്ക് മോദിയാണ് ഒന്നാമത് രാഷ്ട്രം രണ്ടാമതാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നിരന്തരം നരേന്ദ്രമോദിയെ പ്രശംസിച്ചതിന് പിന്നാലെയാണ് തരൂരിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

തനിക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ല. അദ്ദേഹത്തിന് ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യം ഉണ്ട്. അതുകൊണ്ടാണ് തങ്ങള്‍ അദ്ദേഹത്തെ സിഡബ്ല്യുസി അംഗമാക്കിയത്. തങ്ങള്‍ നമ്മുടെ സൈന്യത്തിനും സൈനികര്‍ക്കും ഓപ്പറേഷന്‍ സിന്ദൂരിനും ഒപ്പമാണെന്ന് പ്രതിപക്ഷം മുഴുവനും പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് മോദിയാണ് ഒന്നാമതെന്നും ഖാര്‍ഗെ പരിഹസിച്ചു.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. ശശി തരൂരിനെതിരെ പാര്‍ട്ടി നടപടിയെടുക്കുമോ എന്ന ചോദ്യത്തിനും ഖാര്‍ഗെ മറുപടി നല്‍കി. ആളുകള്‍ അവര്‍ക്ക് തോന്നുന്നത് എഴുതും. അതിലൊന്നും തങ്ങള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി.

Latest Stories

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികൾ

ഇരിയ്ക്കുന്ന കൊമ്പ് മുറിക്കുന്ന കോണ്‍ഗ്രസ്; ജനവിധിക്കപ്പുറം ഗ്രൂപ്പ് കളിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ 'കുലംകുത്തികളാകുന്ന' എംഎല്‍എ നേതാക്കളും ദൗര്‍ബല്യത്തിന്റെ ഹൈക്കമാന്റും

'വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ല, വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുത്'; നീറ്റ് പരീക്ഷാ ക്രമക്കേട് ഗുരുതരമെന്ന് പിണറായി വിജയൻ

'അമ്മ'യിൽ നിന്ന് നടി അൻസിബ ഹസൻ രാജിവച്ചു; കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ

'പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ'; മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ജോത്സ്യനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ച സംഭവം; വിജയ്‌യുടെ നീക്കത്തിനെതിരെ ഹര്‍ജി

'സില്‍വര്‍ ലൈന്‍ പദ്ധതി വന്‍തോതിലുളള കുടിയൊഴിപ്പിക്കലും പാരിസ്ഥിതികാഘാതവും സൃഷ്ടിക്കും, ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകും'; കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ എല്‍ഡിഎഫ് സര്‍ക്കാര്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പരീക്ഷ റദ്ദാക്കിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കണം: ജോസ് കെ മാണി

മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി ഞാൻ 17 വർഷം വെറുതെ കളഞ്ഞു, ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു: മീര വാസുദേവൻ

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പോലും വൈകുന്ന പാർട്ടി: കേരളത്തിൽ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം