മൂന്നൂറിലധികം സീറ്റുകള്‍ നേടി ഇന്‍ഡ്യ മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും; പ്രധാനമന്ത്രി പദം വേണ്ടെന്ന് അരവിന്ദ് കെജ്‌രിവാൾ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്നൂറിലധികം സീറ്റുകള്‍ നേടി ഇന്‍ഡ്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സര്‍ക്കാര്‍ രൂപികരിക്കുമ്പോള്‍ തനിക്ക് പ്രധാനമന്ത്രി പദം വേണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ 22 സീറ്റില്‍ മാത്രം മത്സരിക്കുന്ന ചെറിയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. അതിനാല്‍, തനിക്ക് പ്രധാമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തോട് അദ്ദേഹം നേരിട്ട് പ്രതികരിച്ചില്ല. ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിന്, രാജ്യത്തെ ഏകാധിപത്യത്തില്‍നിന്ന് രക്ഷിക്കുകയാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും രാജ്യത്തെ നയിക്കാന്‍ ശക്തനായ നേതാവിനെ ലഭിക്കുമെന്നുമായിരുന്നു മറുപടി.

220 സീറ്റിലേക്ക് ബി.ജെ.പി ചുരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെന്നും രണ്ട് മാസത്തിനകം യോഗി ആദിത്യനാഥിനെ യു.പി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ