ഐഎസ്‌ഐക്ക് 70 വര്‍ഷം കൊണ്ട് സാധിക്കാത്തത് ബിജെപിക്ക് മൂന്ന് വര്‍ഷം കൊണ്ട് സാധിച്ചു; കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെജ്രിവാള്‍

ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പാക്കിസ്ഥാന്‍ ഇന്റലിജന്‍ ഏജന്‍സി ഐഎസ്‌ഐക്ക് 70 വര്‍ഷം ഇന്ത്യയില്‍ ചെയ്യാന്‍ സാധിക്കാത്തത് മൂന്ന് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ ചെയ്തുവെന്ന് ആം ആദ്മി ദേശീയ കണ്‍വഷനില്‍ കെജ്രിവാള്‍ വിമര്‍ശിച്ചു.

മുസ്ലിംങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ച് കാര്യം നേടാനാണ് ചില ആളുകള്‍ ശ്രമിക്കുന്നത്. ദേശീയതയുടെ മുഖം മൂടിയണിയുന്ന ഇവര്‍ രാജ്യ ദ്രോഹികളാണെന്നും കെജ്രിവാള്‍ ബിജെപിക്കെതിരേ ആഞ്ഞടിച്ചു.

ഡല്‍ഹി രാംലീല മൈതാനത്ത് ആയിരക്കണക്കിന് ആം ആദ്മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അധികാരത്തിലുള്ള ബിജെപിയെ തൂക്കിയെറിയണം. ബിജെപിയെ തോല്‍പ്പിക്കാനുള്ള സ്ഥാനാര്‍ത്ഥിക്കു വേണ്ടി നിങ്ങള്‍ വോട്ടു ചെയ്യുക. എഎപിക്കാണ് ഇതിന് സാധ്യതയെങ്കില്‍ അവര്‍ക്കു ചെയ്യുക. ബിജെപിയെ തോല്‍പ്പിക്കുകയാണ് ഇതില്‍ മുഖ്യം. ഗുജറാത്തിലുള്ള ആം ആദ്മി പ്രവര്‍ത്തകരോട് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

https://www.facebook.com/AAPkaArvind/videos/1472733022824190/

Latest Stories

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്