ജാഗ്രതയോടെ ഇരിക്കുക; ഇത്തരക്കാരെ സൂക്ഷിക്കുക; ബംഗ്ലാദേശ് ഇന്ത്യയിലും സംഭവിക്കുമെന്ന കോണ്‍ഗ്രസ് പ്രസ്താവനയ്ക്കെതിരേ പൊട്ടിത്തെറിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍

ബംഗ്ലാദേശില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കുമെന്ന കോണ്‍ഗ്രസിന്റെ
പ്രസ്താവനക്കെതിരെ പൊട്ടിത്തെറിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ജാഗ്രതയോടെ ഇരിക്കുക. നമ്മുടെ അയല്‍പക്കത്ത് സംഭവിച്ചത് ഭാരതത്തിലും സംഭവിക്കുമെന്നൊരു വ്യാഖ്യാനം പരത്താനുള്ള ചിലരുടെ ശ്രമം ഏറെ ആശങ്കാജനകമാണ്. എങ്ങനെയാണ് ഈ രാജ്യത്തെ പൗരനായ ഒരു പാര്‍ലമെന്റ് അംഗത്തിനും വിദേശ സര്‍വീസില്‍ അനുഭവജ്ഞാനമുള്ള മറ്റേയാള്‍ക്കും അയല്‍പക്കത്ത് സംഭവിച്ചതുപോലെ ഇന്ത്യയിലും സംഭവിക്കുമെന്ന് എളുപ്പം പറയാന്‍ കഴിഞ്ഞത്, ഇത്തരക്കാരെ സൂക്ഷിക്കണമെന്നും അദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദിനെയും മണി ശങ്കര്‍ അയ്യരെയും ലക്ഷ്യമാക്കിയായിരുന്നു അദ്ദേഹം രൂക്ഷമായ പരാമര്‍ശം നടത്തിയത്.

ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേദിയില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. കഴിഞ്ഞദിവസം ഒരു പുസ്തക പ്രകാശന ചടങ്ങിലായിരുന്നു, ബംഗ്ലാദേശില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിച്ചേക്കാമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്. തിരുവനന്തപുരം എം.പി. ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ഖുര്‍ഷിദിന്റെ പരാമര്‍ശം. ഇതിന് പിന്നാലെ ബി.ജെ.പി. രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മണിശങ്കര്‍ അയ്യരും ബംഗ്ലാദേശിലെ സാഹചര്യം ഇന്ത്യയുടേതുമായി നേരത്തെ താരതമ്യം ചെയ്തിരുന്നു.

അതേസമയം, ബംഗ്ലാദേശില്‍ കലാപം കൂടുതല്‍ രൂക്ഷമായതിനെ തുടര്‍ന്ന് സുപ്രീകോടതി ചീഫ് ജസ്റ്റിസ് രാജി വച്ചു. കലാപത്തിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികളുടെ പ്രതിഷേധം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്റെ രാജി. വൈകിട്ട് പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീനെ സന്ദര്‍ശിച്ച ശേഷം രാജി നല്‍കുമെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബംഗ്ലദേശ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുര്‍ റൗഫ് തലൂക്ദറും രാജിവച്ചിട്ടുണ്ട്.

കലാപക്കാര്‍ സുപ്രീംകോടതി വളയുകയും രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളും അഭിഭാഷകരും ഉള്‍പ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു.

അതേസമയം, ആഭ്യന്തര കലാപത്തിന് പിന്നാലെ കലുഷിതമായ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര്‍ കാത്തുനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു വിഭാഗത്തിലുള്ളവരാണ് രാജ്യത്തേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നത്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെയാണ് ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.

ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയിലെത്തുന്ന ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് സുരക്ഷ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കാന്‍ ശ്രമിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വലിയ കൂട്ടങ്ങളായാണ് ബംഗ്ലാദേശ് പൗരന്മാര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കെത്തുന്നത്.

Latest Stories

കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം; ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് ചെന്നിത്തല

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്