വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക സർക്കാർ; അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക സർക്കാർ. അന്വേഷണത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

രാഹുൽ ഗാന്ധി ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത് ബംഗളൂരിനെ കേന്ദ്രീകരിച്ചായിരുന്നു. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലുണ്ടായ വോട്ട് മോഷണവുമായി ബന്ധപ്പെട്ട കണക്കുകളും രാഹുൽ ഗാന്ധി പുറത്തു വിട്ടിരുന്നു. ഒരു ലക്ഷത്തിലധികം കള്ളവോട്ട് അല്ലെങ്കിൽ വോട്ട്മോഷണം മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ നടന്നിട്ടുള്ളതെന്നും രാഹുൽ ഗാന്ധി തെളിവുകൾ സഹിതം ആരോപിച്ചിരുന്നു.

സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകണമെന്ന ആവശ്യവും രാഹുൽഗാന്ധി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് നടപടി. ഇതേ കുറിച്ച് പഠിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് നിയമസാധുത അദ്ദേഹം തേടുകയും ചെയ്തിരുന്നു.

ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലുണ്ടായ ഇരട്ടവോട്ടുകൾ വ്യാജമായതോ നിലവിൽ ഇല്ലാത്തതോ ആയ വിലാസത്തിലുള്ള വോട്ടർമാർ, ഒരു വിലാസത്തിൽ തന്നെയുള്ള നിരവധി വോട്ടർമാർ, അസാധുവായ ഫോട്ടോയുള്ള വോട്ടർമാർ, ഫോം 6 ന്റെ ദുരുപയോഗം ഇതിലെല്ലാം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ