ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കും; നിര്‍ണായക നീക്കമുമായി സിദ്ധരാമയ്യ സര്‍ക്കാര്‍; ബില്‍ കര്‍ണാടകയില്‍ നിയമസഭയില്‍; എതിര്‍ത്ത് ബിജെപി

കര്‍ണാടകയില്‍ ഗവര്‍ണറെ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഗ്രാമവികസന-പഞ്ചായത്തീരാജ് സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.

ഗവര്‍ണര്‍ക്ക് പകരം മുഖ്യമന്ത്രിയെ ചാന്‍സലറാക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിക്കുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കര്‍ണാടക സ്റ്റേറ്റ് റൂറല്‍ ഡിവലപ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് യൂണിവേഴ്സിറ്റി അമെന്‍ഡ്‌മെന്റ് ബില്‍ ഗ്രാമവികസനവകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെയാണ് അവതരിപ്പിച്ചത്.

സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള അധികാരവും ബില്‍ നിയമമാകുന്നതോടെ മുഖ്യമന്ത്രിക്ക് കൈവരും. ഗവര്‍ണറുടെ അധികാരം എടുത്തുകളയുന്ന ബില്ലിനെ ബിജെപി എതിര്‍ത്തിട്ടുണ്ട്.

ബില്‍ ചര്‍ച്ചയ്‌ക്കെടുമ്പോള്‍ സഭയില്‍ പ്രതിഷേധമുയര്‍ന്നേക്കും. കോണ്‍ഗ്രസ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ശീതസമരത്തിന്റെ തുടര്‍ച്ചയായാണ് ഈ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. മുഡ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ തുടങ്ങിയ സംഘര്‍ഷമാണ് സര്‍ക്കാര്‍ പുതിയ നീക്കത്തില്‍ എത്തിയിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ