കാര്‍ഗില്‍ യുദ്ധവീരനെ എ.എസ്‌.ഐയായി ഉയര്‍ത്തി പഞ്ചാബ് സര്‍ക്കാര്‍

രാജ്യം വീരചക്ര ബഹുമതി നല്‍കി ആദരിച്ചിട്ടും ട്രാഫിക് ഹെഡ് കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്യേണ്ടിവന്ന സൈനിക ഉദ്യോഗസ്ഥന് പഞ്ചാബ് സര്‍ക്കാര്‍ ഡബിള്‍ പ്രമോഷന്‍ നല്‍കി. സൈനിക ഉദ്യോഗസ്ഥനായിരുന്ന സത്പാല്‍ സിംഗിനാണ് ഡബിള്‍ പ്രമോഷനോടെ സര്‍ക്കാര്‍ എ.എസ്.ഐ ആയി നിയമനം നല്‍കിയത്. ഇത്തരം അനീതികള്‍ ഇനി നടക്കാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

കാര്‍ഗില്‍ യുദ്ധവിജയ ആഘോഷ ദിവസമാണ് 20 വര്‍ഷം മുമ്പ് രാജ്യം വീരചക്ര ബഹുമതി നല്‍കിയ സൈനികന്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന വാര്‍ത്ത പുറത്തു വന്നത്. ഇതോടെ സംഭവം വലിയ ചര്‍ച്ചയായി.

1999- ല്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ ഭാഗമായി പാകിസ്ഥാനുമായി ടൈഗര്‍ ഹില്ലില്‍ നടത്തിയ ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍ ആര്‍മിയുടെ ക്യാപ്റ്റന്‍ കര്‍നാല്‍ ഷേര്‍ ഖാന്‍ ഉള്‍പ്പെടെ നാലുപേരെ സത്പാല്‍ സിംഗ് വധിച്ചിരുന്നു. ഇതിനാണ് രാജ്യം അദ്ദേഹത്തിന് വീരചക്ര നല്‍കി ആദരിച്ചത്. പാകിസ്ഥാന്‍ ഷേര്‍ഖാനെ പാകിസ്ഥാന്‍ പരമോന്നത ബഹുമതിയായ നിഷാന്‍ ഇ ഹൈദര്‍ നല്‍കിയും ആദരിച്ചിരുന്നു.

2009- ല്‍ സൈനത്തില്‍ നിന്നു വിരമിച്ച സത്പാല്‍ സിംഗ് എക്‌സ് സര്‍വീസ് മെന്‍ ക്വാട്ടയില്‍ ജോലിക്ക് അപേക്ഷിച്ച് ട്രാഫിക് പൊലീസില്‍ എത്തുകയായിരുന്നു.

എക്‌സ് സര്‍വീസ് മെന്‍ ക്വാട്ടയില്‍ അപേക്ഷിച്ചതിനാല്‍ ഞാനിവിടെ വെറും ഹെഡ്‌കോണ്‍സ്റ്റബിളാണ്. എന്റെ വീരചക്ര പരിഗണിക്കപ്പെടുന്നു പോലുമില്ലെന്ന് സത്പാല്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇടപ്പെട്ട് സത്പാലിന് ഉദ്യോഗക്കയറ്റം നല്‍കുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ