'ബുള്ളറ്റുകൾ ശരീരത്തിലേക്ക് തുളഞ്ഞ് കയറിയപ്പോഴും പറഞ്ഞത് അമേരിക്ക ജയിക്കട്ടെ എന്നായിരുന്നു'; ട്രംപിനെ പുകഴ്ത്തി കങ്കണ

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികരിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. ബുള്ളറ്റുകൾ ശരീരത്തിലേക്ക് തുളഞ്ഞ് കയറിയപ്പോഴും ട്രംപ് പറഞ്ഞത് ‘അമേരിക്ക ജയിക്കട്ടെ’ എന്നായിരുന്നു. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലായിരുന്നു ട്രംപിന്റെ ധീരതയെ വാഴ്ത്തിയുള്ള കങ്കണയുടെ പോസ്റ്റ്. ഈ തിരഞ്ഞെടുപ്പിൽ ട്രംപ് ജയിക്കുക തന്നെ ചെയ്യുമെന്നും കങ്കണ കുറിച്ചു.

ട്രംപിന് വെടിയേൽക്കുന്നതിന്റെ ചിത്രം സഹിതമായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ‘ഏകദേശം 80 വയസുള്ള ഈ മനുഷ്യൻ, ബുള്ളറ്റുകൾ ശരീരത്തിലേക്ക് തുളഞ്ഞ് കയറിയപ്പോഴും അദ്ദേഹം പറഞ്ഞത് ‘അമേരിക്ക ജയിക്കട്ടെ’ എന്നായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുക തന്നെ ചെയ്യും. അതാണ് വലതു പക്ഷം, അവർ സംഘർഷങ്ങൾ ഒരിക്കലുമുണ്ടാക്കില്ല. പക്ഷേ അത് അവസാനിപ്പിക്കും’- കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

‘അമേരിക്കക്ക് വേണ്ടി അദ്ദേഹം ആ ബുള്ളറ്റുകൾ സ്വന്തം നെഞ്ചിലേറ്റുവാങ്ങി. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചില്ലായിരുന്നുവെങ്കിൽ, അദ്ദേഹം ഈ കൊലപാതക ശ്രമത്തെ അതിജീവിക്കില്ലായിരുന്നു. വലത് പക്ഷത്തോട് ഇടതുപക്ഷത്തിന്റെ പ്രധാന വിയോജിപ്പ് അക്രമാസക്തമാണ്, അവർ ധർമ്മത്തിനായുള്ള പോരാട്ടത്തെ ഇഷ്ടപ്പെടുന്നു, ഇടതുപക്ഷം അടിസ്ഥാനപരമായി സ്‌നേഹത്തിലും സമാധാനത്തിലും വിശ്വസിക്കുന്നു, അതിനാൽ ഇടതുപക്ഷം ട്രംപിനെ കൊല്ലാൻ ശ്രമിച്ചു, വെറുപ്പിനും അക്രമത്തിനും വിജയിക്കാൻ കഴിയില്ല’ കങ്കണ കുറിച്ചു.

പെൻസിൽവാനിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ശനിയാഴ്ച്ചയാണ് ട്രംപിന് വെടിയേറ്റത്. വെടിയുണ്ട ട്രംപിന്റെ ചെവിയിലൂടെ തുളച്ചു കയറുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാഉദ്യോഗസ്ഥർ അദ്ദേഹത്തെ വളയുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. ട്രംപിന് നേരെ നടന്ന വെടിവെപ്പിനെ അപലപിച്ച് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. എന്റെ സുഹൃത്തിന് നേരെയുണ്ടായ വധശ്രമത്തിൽ വളരെയധികം ആശങ്കാകുലനാണെന്ന് മോദി സോഷ്യൽ മീഡിയയായ എക്‌സിൽ കുറിച്ചു. വെടിവെപ്പിൽ പരിക്കേറ്റ ട്രംപ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ