കമല്‍ ഹാസന്റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി 21 ന്

തമിഴകം പിടിക്കാന്‍ രാഷ്ട്രീയ ഗോദയില്‍ ഇനി കമല്‍ ഹാസനും. താരം പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21 ന് പ്രഖ്യാപിക്കും. ഇതോടെ താരം ഔദ്യോഗികമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കും. അന്നു തന്നെ സംസ്ഥാന പര്യടനം നടത്തുമെന്നും കമല്‍ ഹാസന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. പര്യടനം ആരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ രാമനാഥപുരത്തു നിന്നാണ്. പല ഘട്ടങ്ങളായി് പര്യടനം നടത്താനാണ് തീരുമാനം. രാമനാഥപുരത്ത് നിന്നു തുടങ്ങുന്ന പര്യടനം മധുര, ഡിണ്ടിഗല്‍, ശിവഗംഗ എന്നീ ജില്ലകളിലൂടെ കടന്നു പോകും.

ഫെബ്രുവരി 21 ന് പര്യടനത്തിന്റെ ഉദ്ഘടാന വേളയില്‍ പാര്‍ട്ടിയുടെ പേരും നയവും വ്യക്തമാക്കുമെന്നും താരം അറിയിച്ചു. താരത്തിന്റെ യാത്ര തമിഴ്നാട് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനു കൊുകാര്യസ്ഥതയ്ക്കും എതിരെയാണ്. മുമ്പ് അഴിമതിയെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കാനും ജനങ്ങളുമായി ആശയവിനിയമം നടത്താനുമായി താരം പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിരുന്നു. ജനങ്ങള്‍ക്ക് ഒപ്പം തന്റെ ചിന്തയും പ്രവൃത്തിയും നില്‍ക്കുമെന്നു താരം വ്യക്തമാക്കി.

63 ാം പിറന്നാള്‍ ആഘോഷ വേദിയിലായിരുന്നു താരം ആപ്പ് അവതരിപ്പിച്ചത്. അന്നു പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണ് പലരും വിചാരിച്ചത്. പക്ഷേ താരം പറഞ്ഞത് ഇനിയും ഒരുപാട് കാര്യങ്ങള്‍ മനസിലാക്കണമെന്നായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ യാത്ര. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കണം. അവരുടെ ക്ഷേമത്തിനു വേണ്ടിയുള്ള ഭരണമാണ് ലക്ഷ്യമെന്നും താരം പത്രക്കുറിപ്പില്‍ അറിയിച്ചു.

നേരെത്ത സൂപ്പര്‍ താരം രജനികാന്തും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിരുന്നു. ചെന്നൈയില്‍ നടന്ന ആരാധകസംഗമത്തിലായിരുന്നു രജനീകാന്ത് തന്റെ രാഷ്ട്രീയപ്രവേശനവിഷയത്തില്‍ നിര്‍ണായക തീരുമാനം പ്രാഖ്യാപിച്ചത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള കടപ്പാട് മൂലമെന്നും രജനി പറഞ്ഞിരുന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'