കോയമ്പത്തൂര്‍ സീറ്റ് ആവശ്യപ്പെട്ട് കമല്‍ ഹാസന്‍; സിറ്റിങ്ങ് സീറ്റ് വിട്ടുതരില്ലെന്ന് സിപിഎം; ചിഹ്നം നിഷേധിച്ച് കോണ്‍ഗ്രസ്; ഡിഎംകെയുടെ കരുണതേടി മക്കള്‍ നീതി മയ്യം

മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനെ ചൊല്ലി ‘ഇന്ത്യ’ മുന്നണിയില്‍ പാര്‍ട്ടികളുടെ തമ്മിലടി. കോയമ്പത്തൂര്‍ സീറ്റ് കമല്‍ ഹാസന്‍ ആവശ്യപ്പെട്ടതാണ് ‘ഇന്ത്യ’ മുന്നണിയിലെ കക്ഷിയായ സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. നിവില്‍ സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റാണ് കോയമ്പത്തൂര്‍.

അതേസമയം, കമല്‍ ഹാസന്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലാവും ലോക്സഭയിലേക്ക് മത്സരിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് കെ. സെല്‍വപെരുന്തഗൈ നിഷേധിച്ചു. കോണ്‍ഗ്രസ് ചിഹ്നത്തില്‍ കമല്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന ‘ഇന്ത്യ’ സഖ്യത്തിന്റെഭാഗമായി കോയമ്പത്തൂരില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനാണ് കമല്‍ ശ്രമിക്കുന്നത്. എന്നാല്‍, ഡിഎംകെ നേതൃത്വം ഇതുവരെ അതിന് സമ്മതം മൂളിയിട്ടില്ല. കോണ്‍ഗ്രസിനുനല്‍കുന്ന സീറ്റുകളിലൊന്ന് കമലിന് നല്‍കാന്‍ ഡി.എം.കെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ കമല്‍ കൈപ്പത്തി ചിഹ്നത്തിലാവും മത്സരിക്കുകയെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിയാണ് സെല്‍വപെരുന്തഗൈ രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്