ദേശീയഗാനം കേട്ടാല്‍ താന്‍ തനിയെ എഴുന്നേല്‍ക്കുമെന്നു കജോള്‍

എന്തു സ്ഥലത്ത് വച്ച് ദേശീയഗാനം കേട്ടാലും താന്‍ തനിയെ എഴുന്നേല്‍ക്കുമെന്നു ബോളിവുഡ് താരം കജോള്‍. ഇന്ത്യയിലെ സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് കേള്‍പ്പിക്കുന്നതിനു നിര്‍ബന്ധമില്ലന്നെ സുപ്രീം കോടതി വിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു കജോള്‍ ദേവ്ഗണ്‍.

ഇതു സംബന്ധിച്ച സുപ്രീം കോടതിയുടെ പുതിയ വിധി കഴിഞ്ഞ ദിവസമാണ് വന്നത്. തീയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമല്ല. ഇതു തീയേറ്ററുകാര്‍ക്ക് തീരുമാനിക്കാം. ദേശീയ ഗാനം ആലപിക്കുന്ന വിഷയത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം തീയേറ്റര്‍ ഉടമകള്‍ക്കുണ്ട്.

ദേശീയ തലത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായ തീരുമാനമായിരുന്നു തീയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുന്നത്. “സ്വച്ഛ് ആദത് സ്വച്ഛ് ഭാരത് “പദ്ധതിയുടെ ക്യാമ്പയിനുമായി ബന്ധപ്പെട്ടയായിരുന്നു കജോള്‍ ഇതു പറഞ്ഞത്. താരം സ്വച്ഛ് ആദത് സ്വച്ഛ് ഭാരത് “പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ