ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച് തെലങ്കാന മുന്‍മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിത. ചന്ദ്രശേഖര്‍ റാവു സ്ഥാപിച്ച ബിആര്‍എസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് ഏഴ് മാസത്തിനു ശേഷമാണ് സ്വന്തമായി കവിത പാര്‍ട്ടി രൂപവത്കരിക്കുന്നത്. തെലങ്കാന രാഷ്ട്രസേന (ടിആര്‍എസ്) എന്നാണ് പാര്‍ട്ടിയുടെ പേര്. കെ. ചന്ദ്രശേഖര്‍ റാവു രൂപീകരിച്ച തെലങ്കാന രാഷ്ട്ര സമിതിയോട് സാമ്യമുള്ള പേരും (ടിആര്‍എസ്) എന്ന ചുരുക്കെഴുത്തുമാണ് കവിത ഉപയോഗിച്ചിരിക്കുന്നത്. പാന്‍ ഇന്ത്യ മോഹവുമായി റാവു തന്റെ ടിആര്‍എസിനെ ബിആര്‍സ് (ഭാരത് രാഷ്ട്ര സമിതി) ആക്കിയിരുന്നു.

ബിആര്‍എസിന്റെ എംപിയായും തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായും കവിത പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹോദരനും ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റുമായ കെ.ടി. രാമറാവുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കവിതയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത്. ഒരു പാര്‍ട്ടി, അതിന്റെ അടിസ്ഥാനവിഷയത്തില്‍നിന്ന് വ്യതിചലിച്ചാല്‍ പിന്നെ അതിന് നിലനില്‍പ്പുണ്ടാകില്ലെന്നു ബിആര്‍എസിനെ വിമര്‍ശിച്ച് പാര്‍ട്ടി രൂപീകരണ വേളയില്‍ കവിത പറഞ്ഞു. തെലങ്കാനയുടെ പൂര്‍ത്തീകരിക്കപ്പെടാത്ത അജണ്ടയും അഭിലാഷങ്ങളും നിറവേറ്റാന്‍ ഒരു പ്രാദേശിക പാര്‍ട്ടി നമുക്ക് വേണമെന്നും നമ്മുടെ പാര്‍ട്ടി അതായിരിക്കുമെന്നും പാര്‍ട്ടി പ്രഖ്യാപന വേളയില്‍ കവിത പറഞ്ഞു.

‘തെലങ്കാനയുടെ പ്രാദേശിക അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിആര്‍എസ് പാര്‍ട്ടി രൂപവത്കരിക്കപ്പെട്ടത്. എന്നാല്‍ അവര്‍ അവരുടെ പേരും പ്രവര്‍ത്തനവും പാര്‍ട്ടിയുടെ ആത്മാവിന തന്നെയും മാറ്റി. അത് ജനങ്ങളുമായുള്ള ബന്ധം മുറിഞ്ഞുപോകാന്‍ കാരണമായി. ഒരു പാര്‍ട്ടി, അതിന്റെ അടിസ്ഥാനവിഷയത്തില്‍നിന്ന് വ്യതിചലിച്ചാല്‍ പിന്നെ അതിന് നിലനില്‍പ്പുണ്ടാകില്ല. തെലങ്കാനയുടെ പൂര്‍ത്തീകരിക്കപ്പെടാത്ത അജണ്ടയും അഭിലാഷങ്ങളും നിറവേറ്റാന്‍ ഒരു പ്രാദേശിക പാര്‍ട്ടി നമുക്ക് വേണം, നമ്മുടെ പാര്‍ട്ടി അതായിരിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ