"രാഷ്ട്രീയ നേതാവുമായി അടുപ്പം, ജോലിയിലെ അനാസ്ഥ": ജസ്റ്റിസ് തഹിൽ രമണിക്കെതിരെ ആരോപണങ്ങളുമായി കൊളീജിയം

വിവാദങ്ങള്‍ക്ക് വഴിവെച്ച ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തഹില്‍ രമണിയുടെ സ്ഥലമാറ്റത്തിന് വഴിവെച്ചതിന്റെ കാരണങ്ങള്‍ വിശദമാക്കി കൊളിജീയം റിപ്പോര്‍ട്ട്. ജോലിയില്‍ താഹില്‍ രമണി അനാസ്ഥ കാണിച്ചുവെന്ന് കൊളീജിയം വിലയിരുത്തുന്നു. കേസുകള്‍ പരിഗണിക്കുന്നതില്‍ പോലും താഹില്‍ രമണിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കൊളീജീയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. “ദി ഇന്ത്യന്‍ എക്സപ്രസ്സാ”ണ് കൊളിജീയം തീരുമാനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

തിരക്കേറിയ മദ്ദ്രാസ് ഹൈക്കോടതിയില്‍ വളരെ കുറച്ച് സമയമാണ് കേസുകള്‍ പരിഗണിക്കാന്‍ താഹില്‍ രമണി ചെലവഴിച്ചതെന്നും ഉച്ചയ്ക്ക് ശേഷം കേസുകള്‍ പരിഗണിച്ചിലയെന്നും കൊളീജിയം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥലം മാറ്റത്തിന് വഴിവെച്ച പ്രധാന കാരണമായി കൊളീജിയം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

തമിഴ്നാട് ഹൈക്കോടതിയില്‍ വിഗ്രഹ മോഷണക്കേസുകള്‍ പരിഗണിക്കുന്നതിന് അന്നത്തെ ചീഫ് ജസ്റ്റിസായ ഇന്ദിര ബാനര്‍ജി രൂപീകരിച്ച ബെച്ച് ജസ്റ്റിസ് രമണി പിരിച്ചുവിട്ടത് ഗുരുതര വീഴ്ചയായാണ് കൊളീജിയം വിലയിരുത്തുന്നത്. ഇതുകൂടാതെ തമിഴ്നാട്ടിലെ ഭരണകക്ഷിയില്‍പെട്ട രാഷ്ട്രീയ നേതാവുമായുള്ള അടുപ്പവും സ്ഥലംമാറ്റത്തിന് വഴിവെച്ചു.

ചെന്നൈയില്‍ താഹില്‍ രമണി രണ്ട് അപാര്‍ട്മെന്റുകള്‍ വാങ്ങിയെന്നതും ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നതും ഗുരുതര വീഴ്ചയായി കൊളീജിയം ചൂണ്ടിക്കാണിക്കുന്നു

സെപ്റ്റംബര്‍ 12ന് സുപ്രീം കോടതിയുടെ സെക്രട്ടേറിയറ്റ് ജനറലിന്റെ വാര്‍ത്താക്കുറിപ്പില്‍ താഹില്‍ രമണിയുടെ സ്ഥലം മാറ്റത്തിനുള്ള കാരണങ്ങള്‍ ആവശ്യമെങ്കില്‍ പുറത്തുവിടാമെന്ന് വ്യക്തമാക്കിയിരുന്നു. ഒദ്യോഗിക രേഖകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

മേഘാലയയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ തഹില്‍ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് രാജി അംഗീകരിച്ചതെന്ന് കേന്ദ്ര നിയമമന്ത്രാലയം അറിയിച്ചിരുന്നു.

സെപ്റ്റംബര്‍ 6-നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ തഹില്‍ രമണി രാജി സമര്‍പ്പിച്ചത്. 2020 ഒക്ടോബര്‍ 3 വരെ സര്‍വ്വീസ് ബാക്കിനില്‍ക്കെയാണ് രാജ്യത്തെ മുതിര്‍ന്ന വനിതാ ന്യായാധിപയായ വിജയ തഹില്‍ രമണി രാജി വെച്ചൊഴിയുന്നത്.

ചെന്നൈയിലെ 75 ജഡ്ജിമാരുള്ള ഒരു ഹൈക്കോടതിയും, 32 ജില്ലകളിലെ സബോര്‍ഡിനേറ്റ് കോടതികളും, പുതുച്ചേരിയെന്ന കേന്ദ്രഭരണപ്രദേശത്തെ കോടതികളുടെയും തലപ്പത്ത് നിന്നാണ് വെറും മൂന്ന് ജഡ്ജിമാരും ഏഴ് ജില്ലകളിലെ സബോര്‍ഡിനേറ്റ് കോടതികളുമുള്ള മേഘാലയയിലേക്ക് വിജയ തഹില്‍ രമണി സ്ഥലം മാറ്റുന്നത്.

Latest Stories

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍