നോമ്പു തുറക്കാന്‍ ഒരു കുപ്പി വെള്ളം ചോദിച്ചു, എയര്‍ ഹോസ്റ്റസിന്റെ മറുപടിയും എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയ സര്‍പ്രൈസും ശരിക്കും ഞെട്ടിച്ചു; അനുഭവം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍

പുണ്യമാസമായ റംസാനില്‍ നോമ്പ് തുറക്കുന്നതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോമ്പ് തുറക്കാന്‍ ഒരു കുപ്പി വെള്ളം ചോദിച്ചയാള്‍ക്ക് വിമാനത്തിലെ എയര്‍ ഹോസ്റ്റസ് നല്‍കിയ മറുപടിയും സ്വീകാര്യതയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഒരു കുപ്പി വെള്ളം മാത്രം ചോദിച്ച തനിക്ക് വിമാനത്തില്‍ നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ഉള്‍പ്പെടെ നല്‍കിയതില്‍ സന്തുഷ്ടനായ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഈ അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഗോരഖ്പൂരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് റിഫാത്ത് ജാവെയ്ദ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ ട്വിറ്ററിലുടെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

“നോമ്പ് തുറക്കാനായി കാബിന്‍ ക്രൂവിന്റെ അടുത്ത് ചെന്ന് താന്‍ വെള്ളം ചോദിച്ചു, നോമ്പായതിനാല്‍ ഒരു വെള്ളക്കുപ്പി കൂടി ചോദിച്ചു. എന്നാല്‍ എന്തിനാണ് സീറ്റില്‍ നിന്ന് താങ്കള്‍ എഴുന്നേറ്റ് വന്നതെന്നായിരുന്നു എയര്‍ഹോസ്റ്റസിന്റെ മറുപടി. തിരികെ മടങ്ങി സീറ്റിലെത്തി ഇരിക്കുമ്പോള്‍ വെള്ളം മാത്രം ആവശ്യപ്പെട്ട എനിക്ക് മഞ്ജുള എന്ന എയര്‍ഹോസ്റ്റസ് നല്‍കിയത് സാന്‍ഡ് വിച്ച് ഉള്‍പ്പെടെയുള്ള വിഭവം ആയിരുന്നു. ഇനിയും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടന്നും അവര്‍ പുഞ്ചിരിയോടെ പറഞ്ഞാണ് തിരികെ നടന്നത്” – റിഫാത്ത് ജാവെയ്ദ് ട്വിറ്ററില്‍ കുറിച്ചു.

നിറഞ്ഞ കൈയടിയാണ് സംഭവത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് ഇങ്ങിനെ ഒരു അനുഭവം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും എന്നാല്‍ ഇത് കേട്ടപ്പോള്‍ സന്തോഷമായെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍