ജോധ്പൂര്‍ സംഘര്‍ഷം; നൂറോളം പേര്‍ പിടിയില്‍, കര്‍ഫ്യൂ തുടരുന്നു, അക്രമത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് അശോക് ഗെലോട്ട്

രാജസ്ഥാനിലെ ജോധ്പൂരില്‍ ഉണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ ഇതുവരെ നൂറോളം പേര്‍ പൊലീസ് പിടിയിലായി. ഈദ് ദിനത്തിലും തലേന്നുമായി രണ്ട് സമുദായങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 52 പേരെ രാജസ്ഥാന്‍ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 45 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് കര്‍ഫ്യൂ ഇപ്പോഴും തുടരുകയാണ്.

ഉദയ് മന്ദിര്‍, നാഗോരി ഗേറ്റ്, പ്രതാപ് നഗര്‍, ദേവ് നഗര്‍ എന്നിവയുള്‍പ്പെടെ പത്തോളം സ്ഥലങ്ങളില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിദ്വേഷ പ്രചരണവും കിംവദന്തികളും പ്രചരിപ്പിക്കാതിരിക്കാന്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് സൗകര്യങ്ങളും താത്ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.

ജലോരി ഗേറ്റ് പ്രദേശത്ത് പെരുന്നാള്‍ പതാകകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് തിങ്കളാഴ്ച രാത്രി കല്ലേറിലേക്ക് നയിച്ചു. ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ബാറ്റണും പ്രയോഗിച്ചു. ജോധ്പൂരില്‍ മൂന്ന് ദിവസത്തെ പരശുരാമ ജയന്തി ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം.

അക്രമത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. ഇത് ബിജെപിയുടെ അജണ്ടയാണ്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും വളരെയധികം വര്‍ദ്ധിച്ചു. അവര്‍ക്ക് ഇത് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനാല്‍, ശ്രദ്ധ തിരിക്കാന്‍ അവര്‍ ഇത് ബോധപൂര്‍വം ചെയ്യുന്നതാണെന്ന് ഗെഹ്ലോട്ട് പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനി ബിസ ജിയുടെ പ്രതിമയില്‍ ഈദ് പതാക സ്ഥാപിച്ചതില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നും ഇത് മറക്കില്ലെന്നും ജോധ്പൂരിലെ ബിജെപി എം.എല്‍.എ സൂര്യകാന്ത വ്യാസ് പറഞ്ഞു. പ്രതിമയില്‍ സാമൂഹിക വിരുദ്ധര്‍ ഇസ്ലാമിക പതാക സ്ഥാപിച്ചു. പരശുരാമ ജയന്തി ദിനത്തില്‍ സ്ഥാപിച്ച കാവി പതാക നീക്കം ചെയ്തത് അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു.

ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ, കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഗീയ കലാപങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ജോധ്പൂരിയിലെ സംഘര്‍ഷം.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ