ജെ.എൻ.യു അക്രമ കേസ്; ഒന്നര വർഷത്തിനിടെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കേന്ദ്രം

മുഖംമൂടി ധരിച്ച അക്രമികൾ ഡൽഹിയിലെ ജെഎൻയു സർവകലാശാലയിൽ അതിക്രമിച്ച് കയറി നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേല്‍പ്പിച്ച 2020 ലെ ജെഎൻയു ക്യാമ്പസ് അക്രമക്കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പാർലമെന്റിനെ അറിയിച്ചു.

2020 ജനുവരിയിലെ അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നക്ഷത്രചിഹ്നമില്ലാത്ത ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകി.

അക്രമ കേസിൽ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, സംഭവം നടന്ന് ഒന്നര വർഷമായിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സാക്ഷികളുടെ പരിശോധന, ദൃശ്യങ്ങളുടെ ശേഖരണം, വിശകലനം, തിരിച്ചറിഞ്ഞ പ്രതികളുടെ പരിശോധന എന്നിവ ഉൾപ്പെടുന്നതാണ് അന്വേഷണമെന്ന് കേന്ദ്ര മന്ത്രാലയം പാർലമെന്റിൽ പറഞ്ഞു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

2020 ജനുവരി 5 ന്, വടികളും ഇരുമ്പുകമ്പികളുമായി മുഖംമൂടി ധരിച്ച 50 ഓളം യുവാക്കളും യുവതികളും ജെഎൻയു ക്യാമ്പസിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ഹോസ്റ്റലുകളിലും മറ്റ് കെട്ടിടങ്ങളിലും മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ ജെഎൻയു വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി വിദ്യാർത്ഥികളിൽ അന്നത്തെ ജെഎൻ‌യു‌എസ്‌യു പ്രസിഡന്റ് ഐഷെ ഘോഷും ഉൾപ്പെടുന്നു, രക്തത്തിൽ കുളിച്ചു നിൽക്കുന്ന ഐഷെ ഘോഷിന്റെ ഫോട്ടോകൾ രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.

ആക്രമണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ജെഎൻയു വിദ്യാർത്ഥികൾ ക്യാമ്പസിനകത്തും പുറത്തും ഒരു വലിയ പ്രതിഷേധം ആരംഭിച്ചു. അക്രമത്തിനെതിരായ പ്രതിഷേധം ഉടൻ മുംബൈ, ചെന്നൈ, പൂനെ, ഹൈദരാബാദ്, ഒഡീഷ, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ