സി.ബി.ഐയെ വിലക്കി ജാര്‍ഖണ്ഡ് സര്‍ക്കാരും; സംസ്ഥാനത്തെ കേസുകളില്‍ ഇനി സി.ബി.ഐയ്ക്ക ഇടപെടാൻ സാധിക്കില്ല

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയ്ക്ക് വിലക്കേര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. സംസ്ഥാനത്തെ കേസുകള്‍ അനേഷിക്കുന്നതിന് നല്‍കിയ അധികാരമാണ് ഇപ്പോള്‍ ഹേമന്ത്‌ സോറന്‍ ഗവണ്മെന്റ് പിന്‍വലിച്ചിരിക്കുന്നത്. ഇനിമുതൽ സംസ്ഥാന സർക്കാരിൻറെ അനുവാദം കൂടാതെ കേസുകള്‍ അനേഷിക്കുന്നതിനും, വ്യക്തികളെ ചോദ്യം ചെയ്യുന്നതിനും സാധിക്കുന്നതല്ല.

നിലവിൽ സിബിഐ അനേഷിച്ചു കൊണ്ടിരിക്കുന്ന കേസുകളുടെ തുടര്‍ അനേഷണത്തിനും സംസ്ഥാന സര്‍ക്കാരിൻറെ അനുമതി കൂടിയേ തീരു. ഏതു തരത്തിലുള്ള അന്വേഷണത്തിനും ഇനി സിബിഐക്ക് സംസ്ഥാനത്ത് അവകാശമുണ്ടാവുകയില്ല.

ഇതിലൂടെ 1996- ല്‍ നല്‍കിയ അധികാരമാണ് ഡല്‍ഹി സെപ്ഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലൂടെ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്ന നടപടിയെ പ്രതിരോധിക്കണം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തിലൊരു നീക്കത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാര്‍ഖണ്ഡിന് പുറമെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മുംബൈ, വെസ്റ്റ് ബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളും ഈ അടുത്ത കാലത്ത് സിബിഐയുടെ അനേഷണ അധികാരങ്ങള്‍ പിന്‍വലിച്ചിരിന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്