ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറിനെ അടക്കം രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറിനെ അടക്കമാണ് രണ്ട് പേരെ സൈന്യം വധിച്ചതായി അറിയിച്ചിരിക്കുന്നത്. സൈന്യം, പൊലീസ്, സിആര്‍പിഎഫ് എന്നിവര്‍ക്ക് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രാവിലെ 11 മണിയോടെ സംയുക്ത ഓപ്പറേഷന്‍ നടത്തിയത്.

‘ഓപ്പറേഷന്‍ ത്രാഷി-I’ എന്ന പേരിലായിരുന്നു ഭീകരര്‍ക്കെതിരെ സംയുക്ത ഓപ്പറേഷന്‍. മലയുടെ ചെരുവില്‍ സ്ഥിതി ചെയ്യുന്ന മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീടിനുള്ളില്‍ ഭീകരര്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈനികരെത്തിയതോടെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് ഏറ്റുമുട്ടലിലൂടെയാണ് കമാന്‍ഡറെ അടക്കം സൈന്യം വധിച്ചത്. രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്സ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

തന്ത്രപരമായ നീക്കത്തോടെ സൈന്യം ഭീകര കേന്ദ്രം നിയന്ത്രണത്തിലാക്കി. കൊല്ലപ്പെട്ട ഒരു ഭീകരന്റെ പേര് സെയ്ഫുള്ള എന്നാണെന്ന് തിരിച്ചറിഞ്ഞു. രണ്ട് എകെ 47 തോക്കുകളും ആയുധങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു