കശ്മീരിൽ 'സഹായം' തേടി ജെയ്‌ഷെ മുഹമ്മദ് തലവൻ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് ശേഷം ആഗസ്റ്റ് മൂന്നാം വാരത്തിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ കാണ്ഡഹാറിലുണ്ടായിരുന്നതായി റിപ്പോർട്ട്. ജമ്മു കശ്മീരിൽ തീവ്രവാദം വളർത്തുന്നതിനായി സഹായം തേടി ജെയ്‌ഷെ മുഹമ്മദ് തലവൻ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത്.

താലിബാൻ രാഷ്ട്രീയ കമ്മീഷൻ തലവനായ മുല്ല അബ്ദുൽ ഗനി ബരാദർ ഉൾപ്പെടെയുള്ള നേതാക്കളുമായി മസൂദ് അസ്ഹർ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കശ്മീർ താഴ്‌വരയിലെ ജെയ്‌ഷെ മുഹമ്മദ് പ്രവർത്തനങ്ങൾക്കായി മസൂദ് അസ്ഹർ താലിബാൻ സഹായം തേടി.

നേരത്തെ, കാബൂൾ പിടിച്ചെടുത്തതിന് ശേഷം താലിബാന്റെ വിജയത്തിൽ മസൂദ് അസ്ഹർ സന്തോഷം പ്രകടിപ്പിച്ചിരുന്നു. യു.എസ് പിന്തുണയുള്ള അഫ്ഗാനിസ്ഥാൻ സർക്കാരിന്റെ തകർച്ച നടപ്പിലാക്കിയതിന് ഭീകരസംഘടനയെ മസൂദ് അസ്ഹർ പ്രശംസിച്ചു.

ആഗസ്റ്റ് 16-ന് “മൻസിൽ കി തരഫ്” (ലക്ഷ്യസ്ഥാനത്തേക്ക്) എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലെ “മുജാഹിദ്ദീന്റെ വിജയത്തെ” അഭിനന്ദിച്ചു. പാക്കിസ്ഥാനിലെ ബഹവാൽപൂരിലെ മർക്കസിൽ (ആസ്ഥാനം) ജെയ്‌ഷെ മുഹമ്മദ് പ്രവർത്തകർക്കിടയിൽ താലിബാന്റെ വിജയത്തിൽ പരസ്പരം അഭിവാദ്യം ചെയ്യുന്ന സന്ദേശവും പ്രചരിക്കുന്നുണ്ട്.

സുന്നി ഇസ്ലാമിന്റെ ദെയോബന്ധി മുറ പിന്തുടർന്ന് ഇസ്ലാമിക നിയമമായ ശരീഅത്തിനെ വ്യാഖ്യാനിക്കുന്നതിൽ താലിബാനും ജെയ്‌ഷെ മുഹമ്മദും ആശയപരമായി യോജിക്കുന്നവരാണ്. 1999 ൽ ജയിൽ മോചിതനായതിനെത്തുടർന്ന് മസൂദ് അസ്ഹർ സ്ഥാപിച്ച ജെയ്‌ഷെ മുഹമ്മദ് ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിൽ സജീവമായിരുന്നു.

പാക് ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് ഐസി 814 വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയ്ക്ക് പകരമായി മസൂദ് അസ്ഹറിനെ ഇന്ത്യൻ ജയിലിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. കാഠ്മണ്ഡുവിൽ നിന്ന് ലക്‌നൗവിലേക്ക് പോകുന്നതിനിടെയാണ് വിമാനം റാഞ്ചിയത്. അന്ന് താലിബാൻ അധികാരത്തിലിരുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് വിമാനം കൊണ്ടുപോയി.

തട്ടിക്കൊണ്ടുപോയ വിമാനം കാണ്ഡഹാറിൽ ഇറങ്ങിയ ഉടൻ, താലിബാൻ വിമാനത്തിന് ചുറ്റും കാവൽ ഏർപ്പെടുത്തുകയും മസൂദ് അസ്ഹർ ഉൾപ്പെടെയുള്ള ഭീകരരെ ഇന്ത്യൻ സർക്കാർ മോചിപ്പിക്കുന്നതുവരെ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ തിരിച്ചെത്തുന്നതും ജയ്ഷ്-ഇ-മുഹമ്മദിന് താലിബാനുമായുള്ള മുൻകാല ബന്ധവും ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് കാരണമായേക്കുമെന്ന ഊഹാപോഹങ്ങൾ ബലപ്പെടുത്തിയിരുന്നു. എന്നാൽ, ഏതെങ്കിലും രാജ്യത്തിനെതിരെയുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ അടുത്തിടെ പറഞ്ഞിട്ടുണ്ട്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്