ഉന്നാവൊ കേസ് പ്രതി മുൻ എം.എൽ.എ കുൽദീപ് സെംഗാറിന്റെ സഹോദരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മരിച്ചത് ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി

ഉന്നാവൊ ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ എം‌എൽ‌എ കുൽദീപ് സിംഗ് സെംഗാറിന്റെ ഇളയ സഹോദരൻ മനോജ് സിംഗ് സെംഗാർ ശനിയാഴ്ച ഡൽഹിയിൽ മരിച്ചു.

ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് മരിച്ചയാൾ. ജൂലൈ 28- ന് ഉത്തർപ്രദേശിലെ റായ് ബറേലി ജില്ലയിൽ കുടുംബാംഗങ്ങളോടും അഭിഭാഷകനോടും ഒപ്പം പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് ഇടിപ്പിച്ചാണ് അപായപ്പെടുത്താൻ നോക്കിയത്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ ഒമ്പത് പ്രതികളിൽ ഒരാളാണ് മനോജ്.

ഒക്ടോബർ 26- ന് പുലർച്ചെ രണ്ടരയോടെ മനോജ് സിംഗ് സെംഗാറിനെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് മൗലബ്ൻ ആസാദ് മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.

Latest Stories

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ