ജഹാംഗീര്‍പുരി സംഘര്‍ഷം; എട്ട് പേരുടെ ജാമ്യാപേക്ഷ തള്ളി

ജഹാംഗീര്‍പുരി സംഘര്‍ഷത്തില്‍ 8 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ദില്ലി രോഹിണി കോടതി . പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി അപേക്ഷ തള്ളിയത്. സംഘര്‍ഷം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും കോടതി നിരീക്ഷിച്ചു. അനുമതിയില്ലാതെ നടത്തിയ റാലി പൊലീസ് തടഞ്ഞില്ല. പകരം റാലിയെ അനുഗമിക്കുകയായിരുന്നു പൊലീസെന്നും കോടതി വിമര്‍ശിച്ചു.

ഹനുമാന്‍ ജയന്തിക്കിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ദില്ലി ജഹാംഗീര്‍പുരിയില്‍ പൊളിക്കല്‍ നടപടികള്‍ ഉണ്ടായിരുന്നു. അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ 20-ാം തിയതി രാവിലെ ബുള്‍ഡോസറുകളുമായി ഉത്തര ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തുകായായിരുന്നു.

‘കലാപകാരി’കളുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍ഡിഎംസി മേയര്‍ക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുകളുമായി കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്. സ്ഥലത്ത് നാനൂറോളം പൊലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കല്‍ നടപടികള്‍. നാലഞ്ച് കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് പൊളിക്കുകയും ചെയ്തു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി