മോദിക്ക് വേണ്ടി പണിയെടുത്തവര്‍ ഗവര്‍ണര്‍മാരായി; അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയത് തെറ്റായ പ്രവണത; ജെയ്റ്റ്‌ലിയുടെ പ്രസംഗം ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ

അയോധ്യക്കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജിയെ ഗവര്‍ണറാക്കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. സയ്യിദ് അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയത് തെറ്റായ പ്രവണതയാണെന്ന് കോണ്‍ഗ്രസ് വ്യക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു.
ഇത്തരം നിയമനങ്ങള്‍ ജുഡീഷ്യറിക്ക് ഭീഷണിയാണ്.

ഒന്നാം മോദി സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന അന്തരിച്ച അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത് ഓര്‍മിപ്പിച്ചുകൊണ്ടാണ് മനു അഭിഷേക് സിങ്വി ഇക്കാര്യം പറഞ്ഞത്. വിരമിക്കുന്നതിന് മുന്‍പുള്ള വിധിന്യായങ്ങള്‍ക്ക് വിരമിക്കലിന് ശേഷമുള്ള ജോലികളുടെ സ്വാധീനമുണ്ടാകുമെന്നും അതു ജുഡീഷ്യറിക്കു ഭീഷണിയാണെന്നുമായിരുന്നു 2013ല്‍ അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ജഡ്ജിമാരുടെ നേരത്തെയുള്ള വിരമിക്കല്‍ അതിനു ശേഷമുള്ള ജോലിയുടെ സ്വാധീനമാണ്’ എന്നായിരുന്നു ജെയ്റ്റ്‌ലി വിഡിയോയില്‍ പറയുന്നത്. 2012ലെ വിഡിയോ ആണിത്. കഴിഞ്ഞ മൂന്ന് നാലു വര്‍ഷമായി ഇത് ഉറപ്പാക്കുന്നതിനാവശ്യമായ തെളിവുണ്ടെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.

അതേസമയം, മോദിക്ക് വേണ്ടി പണിയെടുത്തവരെല്ലം പുതിയ ഗവര്‍ണര്‍മാരായെന്ന് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ ട്വീറ്റ് ചെയ്തു. മോദി അദാനിക്ക് വേണ്ടി പണിയെടുക്കുന്നു. മോദിക്ക് വേണ്ടി പണിയെടുത്തവരൊക്കെ പുതിയ ഗവര്‍ണര്‍മാരായി. ജനങ്ങള്‍ക്ക് വേണ്ടി പണിയെടുക്കാന്‍ ആരാണുള്ളത് ഭാരത് മാതാ കി ജയ്’ – എന്നായിരുന്നു കോണ്‍ഗ്രസ് എം.പിയുടെ പ്രതികരണം.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്