സത്യം അന്വേഷിക്കേണ്ടത് പ്രധാനമാണ്; ബിജെപി ജനങ്ങളുടെ മരണത്തിലും കളവ് പറയുന്നുവെന്ന് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശിലെ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം പുറത്തുവിട്ടതില്‍ യുപി സര്‍ക്കാര്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി സമാജ്‌വാദിപാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അപകടത്തില്‍ 37 പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ 82 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് അഖിലേഷ് യാദവിന്റെ വിമര്‍ശനം.

സത്യത്തെ അന്വേഷിക്കേണ്ടത് പ്രധാനമാണ്. അത് പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണ്. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു. വ്യാജകണക്കുകള്‍ പുറത്തുവിട്ടവര്‍ പൊതുജനങ്ങളുടെ വിശ്വാസത്തിന് അര്‍ഹരല്ല. മരണത്തേക്കുറിച്ച് കളവുപറയാന്‍ ഒരാള്‍ക്ക് സാധിക്കുമെങ്കില്‍, കപട സാമ്രാജ്യത്തിന്റെ അധിപരായി കിരീടംചൂടാന്‍ അവര്‍ എന്തൊക്കെ ചെയ്യുമെന്ന് അവരോട് ചോദ്യമുന്നയിക്കണമെന്നും അഖിലേഷ് പറഞ്ഞു.

കണക്കുകള്‍ മറച്ചുവെക്കുന്നത് മാത്രമല്ല വിഷയം, സഭയില്‍ വ്യാജപ്രസ്താവനകള്‍ നടത്തിയത് അടക്കമുള്ള കാര്യങ്ങളാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. നഷ്ടപരിഹാര വിതരണത്തേക്കുറിച്ചും അഖിലേഷ് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. നഷ്ടപരിഹാരം എന്തുകൊണ്ട് പണമായി കൊടുത്തു, പണത്തിന്റെ ഉറവിടം എന്താണ്, വിതരണം ചെയ്യാത്ത പണം എവിടേക്ക് പോയി, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പണം വിതരണത്തിന് അംഗീകാരം കൊടുത്തത്, ആരാണ് പണം കൊടുക്കാന്‍ അനുമതി നല്‍കിയത്, വിതരണത്തെ പിന്തുണയ്ക്കാന്‍ എഴുതിത്തയ്യാറാക്കിയ ഉത്തരവുണ്ടായിരുന്നോ എന്നും അഖിലേഷ് യാദവ് ചോദിക്കുന്നു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”