രാജ്യം സ്വതന്ത്രമായിട്ട് പതിറ്റാണ്ടുകളായി; ചെങ്കോല്‍ നീക്കം ചെയ്ത് ഭരണഘടന സ്ഥാപിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി

പാര്‍ലമെന്റില്‍ നിന്നും ചെങ്കോല്‍ നീക്കം ചെയ്ത് ആ സ്ഥാനത്ത് ഭരണഘടന സ്ഥാപിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്. രാജഭരണത്തിന്റെ ചിഹ്നമായ ചെങ്കോലിന് ജനമാധിപത്യത്തില്‍ സ്ഥാനമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി എംപി ആര്‍കെ ചൗധരി. ചെങ്കോലിന് പകരം പാര്‍ലമെന്റില്‍ ഭരണഘടന സ്ഥാപിക്കണമെന്നും ചൗധരി പറഞ്ഞു. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഇതുസംബന്ധിച്ച് ചൗധരി കത്ത് നല്‍കിയിട്ടുണ്ട്.

ജനാധിപത്യത്തിന്റെ പ്രതീകം ഭരണഘടനയാണ്. രാജ്യത്ത് ജനാധിപത്യത്തിന് തുടക്കമായത് ഭരണഘടന അംഗീകാരത്തിലൂടെയാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ സ്പീക്കറുടെ കസേരയ്ക്ക് സമീപം ചെങ്കോല്‍ സ്ഥാപിച്ചു. രാജഭരണത്തില്‍ നിന്നും രാജ്യം സ്വതന്ത്രമായിട്ട് പതിറ്റാണ്ടുകളായി. ജനാധിപത്യം സംരക്ഷിക്കാന്‍ ചെങ്കോല്‍ മാറ്റി ഭരണഘടന വയ്ക്കണമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചെങ്കോല്‍ വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടിയെ കുറ്റപ്പെടുത്തിയ ബിജെപി തമിഴ് സംസ്‌കാരത്തെയും കൂട്ടുപിടിച്ചു. സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രത്യേകിച്ച് തമിഴ് സംസ്‌കാരത്തിന്റെയും ഭാഗമായ ചെങ്കോലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചെങ്കോലിനെ അധിക്ഷേപിക്കുന്നതില്‍ ഡിഎംകെ സമാജ്‌വാദിയെ പിന്തുണയ്ക്കുന്നുണ്ടോയെന്നും ബിജെപി ചോദിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം നിലവില്‍ വന്നതിന് പിന്നാലെയാണ് ലോക്‌സഭ സ്പീക്കറുടെ കസേരയ്ക്ക് താഴെ ചെങ്കോല്‍ സ്ഥാപിച്ചത്.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്