നിങ്ങള്‍ സാധാരണക്കാരുടെ ക്ഷേമത്തിന് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്? വലിയദേശീയപാതകള്‍ നിര്‍മിച്ചിട്ട് കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാധാരണക്കാരുടെ ക്ഷേമത്തിന് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ചികിത്സാ സൗകര്യങ്ങളുടെ അഭാവം മൂലം ജനങ്ങള്‍ നിരത്തുകളില്‍ മരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. വലിയദേശീയപാതകള്‍ നിര്‍മിച്ചിട്ട് കാര്യമില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

വാഹനാപകടത്തില്‍പ്പെടുന്നവരെ ചികിത്സിക്കാനായി മൂന്ന് വര്‍ഷം മുന്‍പ് രാജ്യത്ത് നിലവില്‍ വന്ന കാഷ്‌ലെസ് പദ്ധതി രൂപവത്കരിക്കുന്നതില്‍ കാലതാമസം നേരിട്ടതില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. പദ്ധതി രൂപവത്കരിക്കുന്നതില്‍ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ചോദിച്ചു.

ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുകയോ സമയം നീട്ടണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. കേന്ദ്രനടപടി കോടതിയലക്ഷ്യമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നിങ്ങളുടെ സ്വന്തംചട്ടങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല. ഇത് ക്ഷേമവ്യവസ്ഥകളില്‍ ഒന്നാണ്. ഈവ്യവസ്ഥ നിലവില്‍വന്നിട്ട് മൂന്നുവര്‍ഷമായെന്നും കോടതി ഓര്‍മ്മിപ്പിച്ചു. നിങ്ങള്‍ ശരിക്കും സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ബെഞ്ച് ചോദിച്ചു. വലിയദേശീയപാതകള്‍ നിര്‍മിച്ചിട്ടുകാര്യമില്ല. സൗകര്യങ്ങളുടെ അഭാവംമൂലം ആളുകള്‍ മരിക്കുന്നു.

എന്തുകൊണ്ടാണ് ഇത്ര നിസ്സാരമായി പെരുമാറാന്‍ കഴിയുന്നതെന്നും ഈ വ്യവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്ക് ഗൗരവമില്ലേയെന്നും റോഡ് ഗതാഗത മന്ത്രാലയ സെക്രട്ടറിയോട് സുപ്രീംകോടതി ആരാഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ