സമോസയുടെ വില കുറയ്ക്കുന്നതാണോ പ്രധാനം? മോദിക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് ഭയം; രാഘവ് ഛദ്ദയ്ക്കെതിരെ എഎപി

രാജ്യസഭയിൽ ആം ആദ്മി പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ പ്രതികരിച്ച രാഘവ് ഛദ്ദ എംപിക്ക് മറുപടിയുമായി പാർട്ടി നേതാവ് അനുരാഗ് ദണ്ഡ. കുറച്ചു വർഷങ്ങളായി ഛദ്ദ ഭയചകിതനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കാൻ മടിക്കുകയാണെന്നും ദണ്ഡ എക്‌സിൽ കുറിച്ചു.

പാർട്ടിക്കു വേണ്ടി പ്രധാനപ്പെട്ട ദേശീയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിന് പകരം വിമാനത്താവളത്തിലെ ലഘുഭക്ഷണ നിരക്ക് കുറയ്ക്കുന്നത് പോലുള്ള അപ്രധാന കാര്യങ്ങൾക്കാണ് ഛദ്ദ മുൻഗണന നൽകുന്നതെന്ന് പാർട്ടി വക്താവ് കൂടിയായ അനുരാഗ് ദണ്ഡ ആരോപിച്ചു. നരേന്ദ്ര മോദിയെ ഭയക്കുന്നതിനാലാണ് അദ്ദേഹം നിർണായക വിഷയങ്ങളിൽ മൗനം പാലിക്കുന്നതെന്ന കടുത്തവിമർശനവും ദണ്ഡ ഉന്നയിച്ചു.

തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചാലും തോൽപ്പിക്കാനാവില്ലെന്ന് ഛദ്ദ മറുപടി നൽകിയതോടെ പാർട്ടിയിലെ ആഭ്യന്തര ഭിന്നത രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് രാഘവ് ചദ്ദയെ നീക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാർട്ടി രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്തു നൽകിയത്. ഛദ്ദക്ക് പകരം അശോക് മിത്തലിനെയാണ് പുതിയ ഉപനേതാവായി എഎപി നിയമിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ