മെട്രോ നിര്‍മാണത്തിനിടെ വീണ ഇരുമ്പ് കമ്പി ഓടുന്ന കാറിന്റെ ബോണറ്റില്‍ തുളച്ച് കയറി, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മെട്രോ നിര്‍മാണത്തിനിടെ വീണ ഇരുമ്പ് കമ്പി കാറിന്റെ ബോണറ്റിലേക്ക് തുളച്ച് കയറി. ഹൈദരാബാദിലാണ് സംഭവം. ഓടുന്ന വാഹനത്തിനു മുകളിലാണ് കമ്പി വീണത്. മെട്രോയുടെ നിര്‍മാണം നടക്കുമ്പോള്‍ താഴെ റോഡിലൂടെ പോയ കാറിലേക്കാണ് അപ്രതീക്ഷിതമായി കമ്പി വീണത്. താന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നു ഡ്രൈവര്‍ പറഞ്ഞു.

മെട്രോ നിര്‍മാണ കമ്പനിയായ എല്‍ ആന്‍ഡ് ടി ഗാര്‍ഡിനെതിരെ ഡ്രൈവര്‍ പൊലീസിന് പരാതി നല്‍കി. കാര്‍ ഓടിച്ച് അബ്ദുള്‍ അസീസ് മലാക്കെറ്റ് മെട്രോ സ്റ്റേഷനിനു താഴെകൂടി പോകുന്ന വേളയിലാണ് അപകടമുണ്ടായത്. ഇരുമ്പ് കമ്പി വാഹത്തിന്റെ ബോണറ്റ് തകര്‍ത്തു തുളച്ചു കയറുകയായിരുന്നു.

“കാറിന്റെ ഗ്ലാസില്‍ വീഴാതിരുന്നത് ഭാഗ്യമായി. അല്ലെങ്കില്‍ അപകടത്തില്‍ തനിക്കു ജീവന്‍ പോലും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു”. ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡ് (എച്ച്എംആര്‍എല്‍) അശ്രദ്ധമായിട്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയുന്നതെന്നും അസീസ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എല്‍ ആന്‍ഡ് ടി അധികൃതര്‍ അറിയിച്ചു.കാര്‍ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 336 വകുപ്പിന്റെ അടിസ്ഥാനത്തില്‍ ചന്ദേര്‍ഗത് പൊലീസ്‌ കേസ് എടുത്തു

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ