മുഹമ്മദ് നബിയെ അപമാനിച്ച കേസ്: ഗായകന്‍ അമിര്‍ തതാലുവിന് വധശിക്ഷ

പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസിൽ ഇറാനിയൻ കോടതി ഗായകന്‍ അമിര്‍ ഹൊസൈന്‍ മഘ്‌സൗദ്‌ലൂവിന് വധശിക്ഷ വിധിച്ചു. എഎഫ്‌പി വാർത്ത ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസമാണ് കോടതി അമിര്‍ ഹൊസൈന്‍ മഘ്‌സൗദ്‌ലൂവിന് വധശിക്ഷ വിധിച്ചത്.

ആമിർ തതാലു എന്നറിയപ്പെടുന്ന അമിര്‍ ഹൊസൈന്‍ മഘ്‌സൗദ്‌ലൂ 2016 മുതൽ നിരവധി കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. 2016 ഇൽ ജയിലിലായ പ്രതി 2018 ഇൽ മോചിതനായി. തുടർന്ന് തുർക്കിയിലേക്ക് പോവുകയും നിരവധി ആല്‍ബങ്ങള്‍ നിര്‍മിക്കുകയും വലിയ കണ്‍സേര്‍ട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

ഇത് വരെയായി 21 ആല്‍ബങ്ങളാണ് തതാലു ചെയ്തത്. എന്നാൽ അവസാനമായി പുറത്തിറങ്ങിയ ആൽബം 2021 ഇൽ ആയിരുന്നു. 2023ല്‍ പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്കി അധികാരികള്‍ ഇസ്താംബൂളില്‍ നിന്നുള്ള ഇയാളുടെ പ്രവേശനം തടയുകയും ഇറാനിയന്‍ അധികാരികള്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് തീര്‍പ്പുവരാത്ത കുറ്റങ്ങളില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിച്ചു എന്ന കേസിലും തതാലു 10 വർഷം കഠിന തടവ് അനുഭവിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ